മദ്രവാദിയെന്ന് ആരോപിച്ച് 50കാരിയെയും സഹായിക്കാന്‍ ചെന്ന 28കാരനെയും അസമില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്ന് കത്തിച്ചു; ചാരത്തില്‍ നിന്നും മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയതോടെ ഒമ്പത് പേരെ പോലീസ് അറസ്റ്റ് ചെയ്തു
ഗുവാഹത്തി: (https://ift.tt/2HSIxcF) മദ്രവാദിയെന്ന് ആരോപിച്ച് 50കാരിയെയും സഹായിക്കാന്‍ ചെന്ന 28കാരനെയും അസമില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്ന് കത്തിച്ചു. മന്ത്രവാദികളെന്ന് ആരോപിച്ച് ഗ്രാമത്തിലെ സമാന്തര കോടതി വധശിക്ഷ വിധിച്ചതോടെയാണ് ആള്‍ക്കൂട്ടം ഇരുവരെയും ആക്രമിച്ച് കൊന്നത്. സംഭവത്തില്‍ ചാരത്തില്‍ നിന്നും മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയതോടെ ഒമ്പത് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രി നടന്ന സംഭവം വ്യാഴാഴ്ച പുലര്‍ച്ചെയാണ് പോലീസില്‍ റിപോര്‍ട്ട് ചെയ്യുന്നത്. ദോക്മോക പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള റൊഹിമാപൂരിലാണ് സംഭവം നടന്നത്.
ചെറുകിട കര്‍ഷകരും ദിവസവേതനക്കാരുമായ ആദിവാസികള്‍ താമസിക്കുന്ന ഗ്രാമത്തിലെ റോഹിമാപൂര്‍ ഗ്രാമത്തിലെ സ്ത്രീ രോഗം ബാധിച്ച് കുഴഞ്ഞുവീണ് ദിവസങ്ങള്‍ക്ക് മുന്‍പ് മരിച്ചിരുന്നു. ഇവരുടെ മരണാനന്തര ചടങ്ങുകള്‍ ബുധനാഴ്ച ഗ്രാമത്തില്‍ നടക്കുന്നതിനിടെ 50 കാരിയായ രമാവതി എന്ന സ്ത്രീ 'അസാധാരണമായ' രീതിയില്‍ പെരുമാറാന്‍ തുടങ്ങിയെന്ന് ഗ്രാമവാസികള്‍ ആരോപിച്ചു.
ഇതോടെ രമാവദി മന്ത്രവാദിയാണെന്ന് ചില ഗ്രാമവാസികള്‍ ആരോപിച്ചു. അങ്ങനെ ഗ്രാമത്തിലെ സമാന്തര കോടതി ഇവരെ കുറ്റക്കാരിയായി വിധിച്ചു. തുടര്‍ന്ന് ആള്‍ക്കൂട്ടം ഇവരെ മൂര്‍ച്ചയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കാന്‍ തുടങ്ങി. ഇത് തടയാന്‍ ശ്രമിച്ച വിദ്യാഭ്യാസമ്പന്നനായ 28കാരനെയും മന്ത്രാവാദിയെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഇരുവരെയും ആക്രമിച്ചുകൊന്ന് മൃതദേഹം കൂട്ടിയിട്ട് സംസ്‌കരിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തുവെന്നും കൂടുതല്‍ പേര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണെന്നും പോലീസ് അറിയിച്ചു.
Powered by Info News For You

Comments
Post a Comment