സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയും പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചു; മഹിളാമോര്‍ച്ചാ നേതാവ് ഉള്‍പ്പെടെ 5പേര്‍ അറസ്റ്റില്‍; അറസ്റ്റിലായവരില്‍ 2 സര്‍ക്കാര്‍ ജീവനക്കാരും

സവായ് മധോപൂര്‍: (www.kvartha.com 03.10.2020) സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയും പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ മഹിളാ മോര്‍ച്ചാ നേതാവ് ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍. അറസ്റ്റിലായവരില്‍ രണ്ട് സര്‍ക്കാര്‍ ജീവനക്കാരും ഉള്‍പ്പെടുന്നുവെന്നും പൊലീസ് അറിയിച്ചു.

രാജസ്ഥാനിലെ സവായ് മധോപൂര്‍ ജില്ലയിലാണ് സംഭവം. സെപ്തംബര്‍ 22 നാണ് ഇതുസംബന്ധിച്ച പരാതി ലഭിച്ചത്. പെണ്‍കുട്ടിയുടെ പരാതിയില്‍ മഹിളാമോര്‍ച്ച മുന്‍ ജില്ലാ അധ്യക്ഷ സ്മിതാ വര്‍മയും, രണ്ട് സര്‍ക്കാര്‍ ജീവനക്കാരുമുള്‍പ്പെടെയുള്ള അഞ്ച് പേരെയാണ് അറസ്റ്റ് ചെയ്തത് എന്ന് സവായ് മധോപൂര്‍ എസ് പി ഓം പ്രകാശ് സോളങ്കി പറഞ്ഞു.



സ്മിതാ വര്‍മ നിര്‍ബന്ധിച്ചും, ഭീഷണിപ്പെടുത്തിയും പലയിടങ്ങളിലും കൊണ്ടുപോയെന്നും, അവിടെയുള്ള ചിലര്‍ തന്നെ പീഡിപ്പിച്ചെന്നുമാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ പറഞ്ഞിരിക്കുന്നത്. 2019 ഓക്ടോബര്‍ മുതല്‍ 2020 മെയ് വരെയുള്ള സമയത്തായിരുന്നു പീഡനം.

പ്രതികള്‍ സ്‌കൂളില്‍ നിന്ന് വരുന്ന പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയി വിവിധയിടങ്ങളില്‍ എത്തിച്ച് എട്ട് തവണ പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. ആദ്യം സ്മിതയുടെ വീട്ടിലെ ഇലക്ട്രീഷ്യന് നല്‍കാനുള്ള പണത്തിന് പകരമായാണ് ഈ പെണ്‍കുട്ടിയെ നല്‍കിയതെന്നാണ് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. പീഡനദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക്മെയില്‍ ചെയ്തതായും പരാതിയില്‍ പറയുന്നു.

ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ 19 കാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടയിലാണ് സവായ് മാധോപൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതി ഉയര്‍ന്നിരിക്കുന്നത്. ചൊവ്വാഴ്ചയാണ് നാലുപേരുടെ ക്രൂര പീഡനത്തിനിരയായ പെണ്‍കുട്ടി ഡെല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ മരിച്ചത്.


Keywords: Sawai Madhopur Alleged molest Case: Five Including Ex-BJP Mahila Morcha Leader Arrested by Rajasthan Police, Student,Molestation,Complaint,Crime,Criminal Case,Police,Arrested,National,News,Rajasthan.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?