സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ സ്റ്റെനോഗ്രാഫര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു; നവംബര്‍ 4 വരെ അപേക്ഷിക്കാം
ന്യൂഡെല്‍ഹി: (https://ift.tt/3lSemkz) സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ സ്റ്റെനോഗ്രാഫര്‍ ഗ്രൂപ്പ് സി, ഗ്രൂപ്പ് ഡി, തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ അയക്കാനുള്ള അവസാന തീയതി നവംബര്‍ 4. കേന്ദ്ര സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലായിരിക്കും സ്റ്റെനോഗ്രാഫര്‍ ഗ്രൂപ്പ് സി, ഗ്രൂപ്പ് ഡി നിയമനം. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് എസ് എസ് സിയുടെ ഔദ്യോഗിക വെബ്സൈറ്റായ ssc.nic.in സന്ദര്‍ശിച്ച് അപേക്ഷിക്കാം.
ജനറല്‍ വിഭാഗക്കാര്‍ക്ക് 100 രൂപ അപേക്ഷാ ഫീസടയ്ക്കണം. മറ്റുള്ളവര്‍ ഫീസടയ്ക്കേണ്ടതില്ല. ഓണ്‍ലൈന്‍ വഴിയും ഫീസടയ്ക്കാം. ഗ്രൂപ്പ് സി തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള കുറഞ്ഞ പ്രായം 18ഉം ഉയര്‍ന്ന പ്രായപരിധി 20 വയസുമാണ്. ഗ്രൂപ്പ് ഡി തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായ പരിധി 27 വയസാണ്. കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ വരുന്ന ഏജന്‍സികളിലും നിയമനം നടത്തും.
Powered by Info News For You

Comments
Post a Comment