മുംബൈയിലെ മാളില്‍ തീപിടുത്തം; 3500 ഓളം പേരെ ഒഴിപ്പിച്ചു

മുംബൈ: (www.kvartha.com 23.10.2020) മുംബൈയിലെ ഷോംപ്പിംഗ് കോപ്ലക്സില്‍ തീപിടുത്തത്തെ തുടര്‍ന്ന് സമീപത്തെ കെട്ടിടങ്ങളിലുള്ള 3500 ഓളം പേരെ ഒഴിപ്പിച്ചു. വ്യാഴാഴ്ച രാത്രിയോടെ സെന്‍ട്രല്‍ മുംബൈയിലെ നാഗ്പടയിലെ സിറ്റി സെന്‍ട്രല്‍ മാളിലാണ് തീപിടുത്തമുണ്ടായത്. അഗ്‌നിശമന സേനയെത്തി തീയണയ്ക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇതുവരെ നിയന്ത്രണവിധേയമായിട്ടില്ല. 

തീ പടരാനുണ്ടായ കാരണം അന്വേഷിച്ചുവരികയാണ്. മാളിനോട് ചേര്‍ന്നുള്ള 55 നില കെട്ടിടത്തിലെ താമസക്കാരെയാണ് ഉടന്‍ ഒഴിപ്പിച്ചത്. തീയണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് അഗ്‌നിശമനസേനാ അംഗങ്ങള്‍ക്ക് പരിക്കേറ്റു. 24 യൂണിറ്റുകളിലായി 250 ഓളം ഉദ്യോഗസ്ഥരാണ് തീയണയ്ക്കാന്‍ ശ്രമിക്കുന്നത്. 

Mumbai, News, National, Fire, Injured, Mall, Residents, Evacuated, Building, Fire At Mumbai Mall, 3,500 Residents Evacuated From Next Building

Keywords: Mumbai, News, National, Fire, Injured, Mall, Residents, Evacuated, Building, Fire At Mumbai Mall, 3,500 Residents Evacuated From Next Building


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?