പി ജി ഡിപ്ലോമ ഇന്‍ പബ്ലിക് റിലേഷന്‍സ് ആന്റ് ടൂറിസം കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി ഒക്ടോബര്‍ 30
തിരുവനന്തപുരം: (https://ift.tt/31aS71d) കേരള സര്‍ക്കാര്‍ ടൂറിസം വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പി ജി ഡിപ്ലോമ ഇന്‍ പബ്ലിക് റിലേഷന്‍സ് ആന്റ് ടൂറിസം കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസിന്റെ (കിറ്റ്സ്) എറണാകുളം സെന്ററില്‍ ഒരു വര്‍ഷത്തെ പി ജി ഡിപ്ലോമ ഇന്‍ പബ്ലിക് റിലേഷന്‍സ് ആന്റ് ടൂറിസം കോഴ്സിലേയ്ക്ക് 30 വരെ അപേക്ഷിക്കാം.
അംഗീകൃത സര്‍വകലാശാല ബിരുദമാണ് യോഗ്യത. അവസാന വര്‍ഷ പരീക്ഷ എഴുതി പ്രവേശനം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. വിജയകരമായി കോഴ്സ് പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍, പൊതുമേഖല, സ്വകാര്യസ്ഥാപനങ്ങളില്‍ ട്രാവല്‍ ആന്റ് ടൂറിസം ഓപ്പറേഷന്‍ രംഗത്ത് എക്സിക്യൂട്ടീവ് തസ്തികകളിലേയ്ക്കും പബ്ലിക് റിലേഷന്‍ ഓഫീസര്‍, ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മുതലായ തസ്തികകളിലേയ്ക്കും നിരവധി ജോലി സാധ്യതകളുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്കായി നേരിട്ടോ അല്ലെങ്കില്‍ 0484-2401008 എന്ന നമ്പറിലോ ബന്ധപ്പെടുക.
Powered by Info News For You

Comments
Post a Comment