കൈനീട്ടി കിട്ടിയത് കോടികൾ! ബാങ്ക് അക്കൗണ്ടില്‍ 3മില്യണ്‍ പൗണ്ട്; സ്വന്തമായി 5 കെട്ടിടങ്ങള്‍; പക്ഷാഘാതമാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഭിക്ഷാടനം നടത്തിവന്നിരുന്ന 57കാരി അറസ്റ്റില്‍

കെയ്‌റോ: (www.kvartha.com 27.10.2020) ബാങ്ക് അക്കൗണ്ടില്‍ മൂന്ന് മില്യണ്‍ ഈജിപ്ഷ്യന്‍ പൗണ്ട്, സ്വന്തമായി അഞ്ച് കെട്ടിടങ്ങള്‍, പക്ഷാഘാതമാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഭിക്ഷാടനം നടത്തിവന്നിരുന്ന 57കാരി ഈജിപ്തില്‍ അറസ്റ്റില്‍. 

ഈജിപ്ഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം ഇവര്‍ തനിക്ക് പക്ഷാഘാതമാണെന്നും നടക്കാന്‍ കഴിയുന്നില്ലെന്നും തെറ്റിദ്ധരിപ്പിച്ച് ഭിക്ഷാടനം നടത്തിവരികയായിരുന്നു. എന്നാല്‍ ഒരുദിവസം ഇവര്‍ മറ്റുള്ളവരെ പോലെ നടക്കുന്നത് കാണാനിടയായി. തുടര്‍ന്ന് ആളുകള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് നഫീസ എന്ന 57കാരിയെ പൊലീസ് അറസ്റ്റുചെയ്യുകയായിരുന്നു. ഇവര്‍ക്ക് യാതൊരുവിധ ആരോഗ്യപ്രശ്‌നങ്ങളും ഇല്ലെന്നും മറ്റുള്ളവരെപ്പോലെ തന്നെ സുഖമായിരിക്കുന്നുവെന്നും പൊലീസ് പറഞ്ഞു. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

Woman beggar with EGP 3 million in bank account, 5 buildings in her name arrested, Egypt, News, Woman, Arrested, Police, Investment, World

Keywords: Woman beggar with EGP 3 million in the bank account, 5 buildings in her name arrested, Egypt, News, Woman, Arrested, Police, Investment, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?