സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 280 രൂപകുറഞ്ഞ് 37,200 രൂപയായി

കൊച്ചി: (www.kvartha.com 07.10.2020) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ബുധനാഴ്ചയും ചാഞ്ചാട്ടം തുടരുന്നു. പവന് 280 രൂപകുറഞ്ഞ് 37,200 രൂപയായി. 4650 രൂപയാണ് ഗ്രാമിന്റെ വില. ചൊവാഴ്ച 37,480 രൂപയായിരുന്നു പവന്റെ വില.

ആഗോള വിപണിയില്‍ ഒരു ഔണ്‍സ് 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 1,877.15 ഡോളര്‍ നിലവാരത്തിലാണ്. കഴിഞ്ഞദിവസം രണ്ടുശതമാനത്തോളം ഇടിവാണ് വിലയിലുണ്ടായത്. ഡോളര്‍ കരുത്താര്‍ജിച്ചതാണ് ആഗോള വിപണിയില്‍ സ്വര്‍ണവിലയെ ബാധിച്ചത്.



ദേശീയ വിപണിയില്‍ 10 ഗ്രാം സ്വര്‍ണത്തിന്റെ വില 58,088 രൂപ നിലവാരത്തിലേയ്ക്ക് താഴ്ന്നു.

Keywords: Gold prices today fall sharply, Kochi,News,Business,Gold Price,Gold,Trending,Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?