കമ്പൈന്‍ഡ് ജിയോ സയന്റിസ്റ്റ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി 27ന്

ന്യൂഡെല്‍ഹി: (www.kvartha.com 15.10.2020) കമ്പൈന്‍ഡ് ജിയോ സയന്റിസ്റ്റ് പരീക്ഷ 2021-ന് യു പി എസ് സി അപേക്ഷ ക്ഷണിച്ചു. വിവിധ വിഭാഗങ്ങളിലായി 40 ഒഴിവുകളാണുള്ളത്. രണ്ട് ഘട്ടങ്ങളിലായാണ് പരീക്ഷ. ആദ്യഘട്ട പരീക്ഷ 2021 ഫെബ്രുവരി 21-ന് നടക്കും. തിരുവനന്തപുരത്ത് പരീക്ഷാകേന്ദ്രമുണ്ട്.

കാറ്റഗറി I (ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ ഒഴിവുകള്‍): കെമിസ്റ്റ്, ഗ്രൂപ്പ് എ- 15. കാറ്റഗറി II (സെന്‍ട്രല്‍ ഗ്രൗണ്ട് വാട്ടര്‍ ബോര്‍ഡിലെ ഒഴിവുകള്‍): സയന്റിസ്റ്റ് ബി (ഹൈഡ്രോളജി) ഗ്രൂപ്പ് എ- 16, സയന്റിസ്റ്റ് ബി (കെമിക്കല്‍) ഗ്രൂപ്പ് എ- 3, സയന്റിസ്റ്റ് ബി (ജിയോഫിസിക്‌സ്) ഗ്രൂപ്പ് എ- 6.

New Delhi, News, National, Examination, Application, Education, Can apply for combined Geoscientist examination

യോഗ്യതകള്‍: കെമിസ്റ്റ്/സയന്റിസ്റ്റ് ബി (കെമിക്കല്‍): എം.എസ്സി. കെമിസ്ട്രി/ അപ്ലൈഡ് കെമിസ്ട്രി/അനലറ്റിക്കല്‍ കെമിസ്ട്രി. സയന്റിസ്റ്റ് ബി (ഹൈഡ്രോളജി): ജിയോളജി/അപ്ലൈഡ് ജിയോളജി/മറൈന്‍ ജിയോളജി/ഹൈഡ്രോജിയോളജി എന്നിവയിലേതിലെങ്കിലും ബിരുദാനന്തരബിരുദം. സയന്റിസ്റ്റ് ബി (ജിയോഫിസിക്‌സ്): എം എസ് സി ഫിസിക്‌സ്/അപ്ലൈഡ് ഫിസിക്‌സ്/ജിയോഫിസിക്‌സ്/അപ്ലൈഡ് ജിയോഫിസിക്‌സ്/മറൈന്‍ ജിയോഫിസിക്‌സ്/ഇന്റഗ്രേറ്റഡ് എം എസ് സി എക്‌സ്‌പ്ലോറേഷന്‍ ജിയോഫിസിക്‌സ്/എം എസ് സി (ടെക്‌നോളജി) (അപ്ലൈഡ് ജിയോഫിസിക്‌സ്).

യോഗ്യതാപരീക്ഷ എഴുതി ഫലം പ്രതീക്ഷിക്കുന്നവര്‍ക്കും നിബന്ധനകളോടെ പരീക്ഷയെഴുതാം. 21-32 (നിയമാനുസൃത ഇളവുകളുണ്ട്) ആണ് പ്രായപരിധി. വിശദവിവരങ്ങള്‍ക്ക് www.upsconline.nic.in സന്ദര്‍ശിക്കുക. അവസാന തീയതി ഒക്ടോബര്‍ 27നാണ്. 

Keywords: New Delhi, News, National, Examination, Application, Education, Can apply for combined Geoscientist examination


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?