അഫ്ഗാനില്‍ വിദ്യാഭ്യാസ സ്ഥാപനത്തിന് സമീപത്ത് ചാവേര്‍ ആക്രമണം; വിദ്യാര്‍ത്ഥികളടക്കം 24 പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: (www.kvartha.com 25.10.2020) അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ വിദ്യാഭ്യാസ സ്ഥാപനത്തിന് സമീപത്ത്ചാവേര്‍ ആക്രമണം. ഭീകരാക്രമണത്തില്‍ വിദ്യാര്‍ത്ഥികളടക്കം 24 പേര്‍ കൊല്ലപ്പെടുകയും 57 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. സ്ഥാപനത്തിനുള്ളിലേക്ക് ഭീകരന്‍ കടക്കാന്‍ ശ്രമിച്ചെന്നും എന്നാല്‍ അതിന് മുമ്പേ പൊട്ടിത്തെറിച്ചെന്നും ആഭ്യന്തര മന്ത്രാലയം വക്താവ് താരേഖ് ആര്യന്‍ വ്യക്തമാക്കി. 

വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് എത്തിയ വിദ്യാര്‍ത്ഥികളാണ് കൊല്ലപ്പെട്ടവരും പരിക്കേറ്റവരുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം സുരക്ഷാ സേന സഞ്ചരിച്ച വാഹന വ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ 34 പേര്‍ കൊല്ലപ്പെട്ടിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് കാബൂളില്‍ ചാവേര്‍ ആക്രമണമുണ്ടായത്.

Kabul, News, World, Killed, Death, Students, attack, Suicide bombing at Kabul education centre kills 24, students among the victims

Keywords: Kabul, News, World, Killed, Death, Students, attack, Suicide bombing at Kabul education centre kills 24, students among the victims


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?