രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 81,484 പേര്‍ക്ക്, 1,095 മരണം

ന്യൂഡെല്‍ഹി: (www.kasargodvartha.com 02.10.2020) രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 81,484 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 63,94,069 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,095 പേരാണ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. ആകെ മരണം 99,773 ആയി. 

ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്ത് നിലവില്‍ 9,42,217 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ 53,52,078 പേര്‍ രോഗമുക്തരായി. ഒക്ടോബര്‍ ഒന്നുവരെ 7,67,17,728 സാമ്പിളുകളാണ് പരിശോധിച്ചതെന്നും വ്യാഴാഴ്ച മാത്രം 10,97,947 സാമ്പിളുകള്‍ പരിശോധിച്ചതായും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു. 

New Delhi, news, National, Top-Headlines, COVID-19, Trending, health, Treatment, Death, 81,484 Covid cases in India, 1,095 deaths reported in 24 hours

Keywords: New Delhi, news, National, Top-Headlines, COVID-19, Trending, health, Treatment, Death, 81,484 Covid cases in India, 1,095 deaths reported in 24 hours



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?