22 ലക്ഷം രൂപ വിലവരുന്ന സവാളയും ലോറി ഡ്രൈവറെയും കാണാനില്ല; പരാതിയുമായി എറണാകുളം മാര്‍ക്കറ്റിലെ മൊത്തവ്യാപാരി
എറണാകുളം: (https://ift.tt/380wVPA) 22 ലക്ഷം രൂപ വിലവരുന്ന സവാളയും ലോറി ഡ്രൈവറെയും കാണാനില്ലെന്ന് പരാതി. മാര്‍ക്കറ്റിലെ പച്ചക്കറി മൊത്തവ്യാപാരിയുടെ സവാള ലോഡുമായി കാണാനില്ലെന്നാണ് പരാതി. അലി മുഹമ്മദ് സിയാദെന്ന വ്യാപാരിയാണ് എറണാകുളം സെന്‍ട്രല്‍ പോലീസില്‍ പരാതി നല്‍കിയത്.
മഹാരാഷ്ട്രയിലെ അഹമ്മദ് നഗറില്‍നിന്ന് കഴിഞ്ഞ ഞായറാഴ്ച്ച കയറ്റിവിട്ട ഇരുപത്തിയഞ്ച് ടണ്‍ സവാളയാണ് നഷ്ടപ്പെട്ടത്. ലോറി ഡ്രൈവറുടെ നമ്പറില്‍ ബന്ധപ്പെട്ടിട്ടും മറുപടി കിട്ടിയില്ല. ലോഡ് മറിച്ചു വിറ്റതാകാമെന്നാണ് വ്യാപാരികള്‍ പറയുന്നത്.
Powered by Info News For You

Comments
Post a Comment