സി ഇ ടിയില്‍ ഗസ്റ്റ് ലക്ചര്‍ ഒഴിവുകള്‍; അപേക്ഷകള്‍ അയക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 22


തിരുവനന്തപുരം: (https://ift.tt/37t28Lf) തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിനിയറിങില്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്, ആര്‍ക്കിടെക്ചര്‍ എന്നീ വിഭാഗങ്ങളില്‍ ഗസ്റ്റ് ലക്ചര്‍ ഒഴിവുകള്‍. ദിവസ വേതനാടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസ്സര്‍മാരുടെ രണ്ട് ഒഴിവുകളാണുള്ളത്. 

ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക് ഒന്നാം ക്ലാസ് ബി ഇ/ബി ടെക് ബിരുദവും എം ഇ/ എം ടെക് ബിരുദവുമുള്ളവര്‍ ഒക്ടോബര്‍ 22ന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം. അപേക്ഷിക്കാനുള്ള ലിങ്ക് http://ee.cet.ac.in ല്‍ ലഭിക്കും. ഗൈഡന്‍സ് ആന്‍ഡ് നാവിഗേഷന്‍, റോബോട്ടിക്സ് എന്നീ വിഷയത്തില്‍ പ്രാവീണ്യമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ 0471-2515562, 9447438978.

News, Kerala, State, Thiruvananthapuram, Education, Guest Lecture, Qualification, Career, Job, Architecture, Guest lecture vacancies at CET, application invited


ആര്‍ക്കിടെക്ചര്‍ വിഭാഗത്തില്‍ ബി ആര്‍ക്ക് ബിരുദവും എം ആര്‍ക്ക് (അര്‍ബന്‍ ഡിസൈന്‍/സസ്റ്റെയിനബില്‍/ എന്‍വിറോന്‍മെന്റല്‍ ഡിസൈന്‍/ ജനറല്‍ ആര്‍ക്കിടെക്ചര്‍) എന്നിവയില്‍ ഏതിലെങ്കിലും ബിരുദാനന്തര ബിരുദവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ബയോഡാറ്റയും അസ്സല്‍ സര്‍ട്ടിഫിക്കറ്റിനോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം 27ന് രാവിലെ 10ന് ആര്‍ക്കിടെക്ചര്‍ വിഭാഗം മേധാവിയുടെ ഓഫീസില്‍ അഭിമുഖത്തിന് എത്തണം. വിശദവിവരങ്ങള്‍ക്ക്  k101arch@cet.ac.in എന്ന ഇ-മെയിലില്‍ ബന്ധപ്പെടുക. ഫോണ്‍: 9447533202.

Keywords: News, Kerala, State, Thiruvananthapuram, Education, Guest Lecture, Qualification, Career, Job, Architecture, Guest lecture vacancies at CET, application invited

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?