പകരക്കാരനെ അന്വേഷിക്കുന്നില്ല; 2025 വരെ ആപ്പിളിന്റെ മേധാവിയായി കുക്ക് തുടര്‍ന്നേക്കുമെന്ന് റിപോര്‍ട്ട്
ന്യൂയോര്‍ക്ക്: (https://ift.tt/2Sd0V1N) ആപ്പിളിന്റെ മേധാവിയായി പകരക്കാരനെ അന്വേഷിക്കുന്നെന്ന വാര്‍ത്തയ്ക്ക് വിരാമം. മുന്‍ ആപ്പിള്‍ മേധാവി സ്റ്റീവ് ജോബ്സിന്റെ അപ്രതീക്ഷിത മരണത്തെ തുടര്‍ന്ന് മേധാവിയായി അവരോധിക്കപ്പെട്ട ടിം കുക്കിനൊരു പകരക്കാരനെ ആപ്പിള്‍ അന്വേഷിക്കുകയാണ് എന്ന അഭ്യൂഹം ആദ്യം പുറത്തുവിട്ടത് ബ്ലൂംബര്‍ഗ് ആണ്. എന്നാല്‍ ഓഹരി തുക വര്‍ദ്ധിപ്പിച്ച് ആപ്പിളിന്റെ മേധാവിയായി ടിം കുക്കിനെ ഉറപ്പ് വരുത്തുന്നു.
കുക്കിന് 333,897 റെസ്ട്രിക്ടഡ് ഓഹരികള്‍കൂടെ നല്‍കുകയാണ് കമ്പനി ചെയ്തിരിക്കുന്നത്. ആപ്പിള്‍ അതിന്റെ ലക്ഷ്യം തികയ്ക്കുന്നുണ്ടെങ്കില്‍ കുക്കിന് 2025 ആകുമ്പോഴേക്ക് 1,001,961 ഓഹരികള്‍ കൂടെ നല്‍കുമെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് കമ്പനി. അതിഭീമമായ തുകയ്ക്കുള്ള ഓഹരിയാണിത് എന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
എന്തായാലും, നാടകീയമായ മാറ്റങ്ങളൊന്നും ഉണ്ടാകുന്നില്ലെങ്കില്‍ 2025 വരെയെങ്കിലും കുക്ക് ആപ്പിളിന്റെ തലപ്പത്തു തുടരുമെന്നാണ് വിശ്വാസം.
Powered by Info News For You

Comments
Post a Comment