കേരള സര്‍വ്വകലാശാലയിലെ വിദൂര വിദ്യാഭ്യാസം; 2020-21 അധ്യയന വര്‍ഷത്തെ ബിരുദ ബിരുദാനന്തര കോഴ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു
തിരുവനന്തപുരം: (https://ift.tt/3ovR5XC) കേരള സര്‍വ്വകലാശാലയിലെ വിദൂര വിദ്യാഭ്യാസത്തിന്റെ 2020-21 അധ്യയന വര്‍ഷത്തെ ബിരുദ ബിരുദാനന്തര കോഴ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. മലയാളം, ഹിന്ദി, ഇംഗ്ലീഷ്, ഹിസ്റ്ററി, ഇക്കണോമിക്‌സ്, സോഷ്യോളജി, പൊളിറ്റിക്കല്‍ സയന്‍സ്, കൊമേഴ്‌സ്, ലൈബ്രറി സയന്‍സ്, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, കപ്യൂട്ടര്‍ സയന്‍സ്, മാത്തമാറ്റിക്‌സ്, ബിബിഎ, എന്നീ ബിരുദ പ്രോഗ്രാമുകള്‍ക്കും മലയാളം, ഹിന്ദി, ഇംഗ്ലീഷ്, ഹിസ്റ്ററി, ഇക്കണോമിക്‌സ്, സോഷ്യോളജി, പൊളിറ്റിക്കല്‍ സയന്‍സ്, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, കൊമേഴ്‌സ്, എംബിഎ, മാത്തമാറ്റിക്‌സ്, കംപ്യൂട്ടര്‍ സയന്‍സ്, ലൈബ്രറി സയന്‍സ് എന്നീ ബിരുദാനന്തര പ്രോഗ്രാമുകള്‍ക്കുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. https://ift.tt/3oy7D0Y എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം.
സര്‍വ്വകലാശാല നടത്തുന്ന റെഗുലര്‍ പ്രോഗ്രാമുകളുടെ സിലബസ് തന്നെയാണ് വിദൂര വിദ്യാഭ്യാസത്തിനുമുള്ളത്. അപേക്ഷകള്‍ ഓണ്‍ലൈനായിട്ടാണ് സമര്‍പ്പിക്കേണ്ടത്. ഫീസ് അടക്കാനും ഓണ്‍ലൈന്‍ സൗകര്യമുണ്ട്. യുജി പ്രോഗ്രാമുകള്‍ക്ക് ഒക്ടോബര്‍ 31ഉം പിജി പ്രോഗ്രാമുകള്ക്ക് നവംബര്‍ 18ഉം ആണ് അപേക്ഷകള്‍ സമര്‍പ്പിക്കുവാനുള്ള അവസാന തീയതി.
യുജി/പിജി പ്രോഗ്രാമുകളുടെ ഓണ്‍ലൈന്‍ അപേക്ഷയുടെ ശരിപ്പകര്‍പ്പ്, അനുബന്ധരേഖകള്‍ എന്നിവ കാര്യവട്ടത്ത് പ്രവര്‍ത്തിക്കുന്ന വിദൂര വിദ്യാഭ്യാസ വിഭാഗം ഓഫീസില്‍ രജിസ്റ്റേര്‍ഡ്/സ്പീഡ് പോസ്റ്റ് മുഖേന യഥാക്രമം നവംബര്‍ 5, നവംബര്‍ 23 തീയതികള്‍ക്ക് മുമ്പ് ലഭിച്ചിരിക്കണം. വിശദ വിവരങ്ങള്‍ക്ക് www.ideku.net എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.
Powered by Info News For You

Comments
Post a Comment