കാസര്‍കോട് സ്റ്റേഷനില്‍ 20 പോലീസുകാര്‍ക്ക് കോവിഡ്: 65ഓളം പേര്‍ ക്വാറന്റീനില്‍ പോയി


കാസര്‍കോട് (www.evisionnews.co): കാസര്‍കോട് ടൗണ്‍ പോലീസ് സ്റ്റേഷനില്‍ സിഐ ഉള്‍പ്പെടെ ഇരുപതോളം പൊലീസ് ഉദ്യോഗസ്ഥര്‍ക്കു കോവിഡ് പോസിറ്റീവ്. പ്രാഥമിക സമ്പര്‍ക്കത്തിലുള്ളവര്‍ ഉള്‍പ്പെടെ 65 ഓളം പോലീസ് ഉദ്യോഗസ്ഥര്‍ ക്വാറന്റീന്‍ ആയി. പോസിറ്റീവ് ആയ സിഐ ക്വാര്‍ട്ടേഴ്‌സിലും മറ്റു നാലു പേര്‍ വീടുകളിലും കഴിയുന്നു. ബാക്കിയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കായി സിഐയുടെ ഓഫിസ് മുറി തന്നെ ക്വാറന്റീന്‍ കേന്ദ്രമായി. ഇവിടെ കയര്‍ കെട്ടി സന്ദര്‍ശനം നിരോധിച്ചിട്ടുണ്ട്.

പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തനത്തിനായി മറ്റു സ്റ്റേഷനുകളിലെ പോലീസുദ്യോഗസ്ഥരെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആദൂര്‍ സിഐയ്ക്കാണു ചുമതല. പോലീസ് ഉദ്യോഗസ്ഥരുടെ സേവനം മൂന്നു ഷിഫ്റ്റുകളിലായി ക്രമീകരിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം പാലിക്കാത്തതാണ് കൂട്ടത്തോടെ പോലീസ് ഉദ്യോഗസ്ഥര്‍ പോസിറ്റീവ് ആയതിനു കാരണമെന്ന് ആരോപണമുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ 23പേരുടെ ആന്റിജന്‍ പരിശോധനയാണ് നടത്തിയത്. 20 പേരും പോസിറ്റീവ്.

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?