അക്ഷരദീപത്തിന്റെ തിരിനാളവുമായി സാക്ഷരതാ മിഷന്‍; ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷയില്‍ 18 ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് വിജയം
തിരുവനന്തപുരം: (https://ift.tt/3e1L28x) ട്രാന്‍സ്ജെന്‍ഡറുകള്‍ക്കായി സാക്ഷരതാമിഷന്‍ നടപ്പിലാക്കിവരുന്ന 'സമന്വയ' തുടര്‍വിദ്യാഭ്യാസ പദ്ധതിയില്‍ പരീക്ഷയെഴുതിയവര്‍ക്ക് മികച്ച വിജയം. അവഗണനകളും മാറ്റിനിര്‍ത്തലുകളും അതിജീവിച്ച് പഠിക്കാന്‍ സാക്ഷരതാമിഷന്‍ അവസരം ഒരുക്കിയപ്പോള്‍ ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷയില്‍ 18 ട്രാന്‍സ്ജെന്‍ഡറുകള്‍ക്കാണ് അവഗണിച്ചവരുടെ മുന്നില്‍ വിജയതിളക്കം.
22 പേരാണ് ആകെ പരീക്ഷയെഴുതിയത്. പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കൂടുതല്‍പേര്‍ വിജയിച്ചത്. ഏറ്റവും കൂടുതല്‍പേര്‍ വിജയിച്ച പത്തനംതിട്ട ജില്ലയില്‍ പഠിതാക്കള്‍ക്കായി അഭയകേന്ദ്രവും സാക്ഷരതാമിഷന്‍ ഒരുക്കിയിരുന്നു. ഇവിടെ ഭക്ഷണം ഉള്‍പ്പെടെ സൗജന്യം ആണ്. ഇവിടെ പരീക്ഷയെഴുതിയ ഒമ്പത് പേരില്‍ എട്ടുപേര്‍ വിജയിച്ചു.
തിരുവനന്തപുരം-5, കൊല്ലം-2, തൃശ്ശൂര്‍-1, കോഴിക്കോട്-1, കണ്ണൂര്‍-1 എന്നിങ്ങനെയാണ് മറ്റു ജില്ലകളില്‍ വിജയിച്ചവരുടെ എണ്ണം.
2018-ല്‍ ആരംഭിച്ച സമന്വയ പദ്ധതിയില്‍ പത്താംതരം തുല്യതാ കോഴ്സില്‍ ഇതുവരെ 39 ട്രാന്‍സ്ജെന്‍ഡറുകളാണ് വിജയിച്ചത്. പത്താംതരത്തില്‍ 30 പേരും ഹയര്‍ സെക്കന്‍ഡറിക്ക് 62 പേരും പഠിക്കുന്നു. നാലാംതരത്തില്‍ 7, ഏഴാംതരം തുല്യതാ കോഴ്സില്‍ 1 എന്നിങ്ങനെയാണ് ട്രാന്‍സ്ജെന്‍ഡര്‍ പഠിതാക്കളുടെ എണ്ണം.
Powered by Info News For You

Comments
Post a Comment