ഇതരമതവിഭാഗത്തില്‍പെട്ട യുവാവിനെ പ്രണയിച്ചതിന്റെ പേരില്‍ 17കാരിയുടെ തല മൊട്ടയടിച്ചു; കുടുംബത്തിലെ അഞ്ചുപേരെ നാടുകടത്തി ഫ്രാന്‍സ്
പാരിസ്: (www.kvartha.com 25.10.2020) ഇതരമതവിഭാഗത്തില്‍പെട്ട യുവാവിനെ പ്രണയിച്ചതിന്റെ പേരില്‍ 17കാരിയുടെ തല മൊട്ടയടിച്ച കുടുംബത്തിലെ അഞ്ചുപേരെ നാടുകടത്തി ഫ്രാന്‍സ്. അഞ്ചുവര്‍ഷത്തേക്കാണു കോടതി പ്രതികളെ നാടുകടത്തിയത്. സെര്‍ബിയന്‍ യുവാവുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണു ബോസ്‌നിയന്‍ പെണ്‍കുട്ടിയെ കുടുംബം മൊട്ടയടിച്ചതെന്ന് നടപടി വിശദീകരിക്കവെ ശനിയാഴ്ച ഫ്രാന്‍സ് ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ഡര്‍മാനിന്‍ പറഞ്ഞു.
തുടര്‍ന്ന് ഇവരെ ഒരു വര്‍ഷത്തെ ജയില്‍വാസത്തിന് ശിക്ഷിക്കുകയും ചെയ്തു. എന്നാല്‍ കോടതി അഞ്ചുവര്‍ഷത്തേക്ക് നാടുകടത്താന്‍ ഉത്തരവിടുകയായിരുന്നു. പെണ്‍കുട്ടിയെ ഫ്രഞ്ച് സോഷ്യല്‍ സര്‍വീസസ് സംരക്ഷിക്കുമെന്നും പ്രായപൂര്‍ത്തിയാകുമ്പോള്‍ റസിഡന്‍സ് പെര്‍മിറ്റ് നല്‍കുമെന്നും പൗരത്വ മന്ത്രി മാര്‍ലീന്‍ ഷിയാപ്പ പറഞ്ഞു.
കുട്ടിയെ മൊട്ടയടിച്ച അമ്മാവന്റെയും അമ്മായിയുടെയും അഭയാര്‍ഥി പദവി കോടതി അനുവദിച്ചെങ്കിലും മാതാപിതാക്കളുടേതു നിരസിച്ചു. മാതാപിതാക്കളെ ഫ്രാന്‍സില്‍നിന്നു പുറത്താക്കണമെന്നു നിലപാടെടുത്ത കോടതി, അഭയാര്‍ഥി പദവിയുള്ള മറ്റു ബന്ധുക്കള്‍ സ്വയമേവ രാജ്യം വിടണമെന്നു നിര്‍ദേശിച്ചു. ബോസ്‌നിയഹെര്‍സെഗോവിനയില്‍നിന്നു രണ്ടുവര്‍ഷം മുന്‍പാണു കുടുംബത്തോടൊപ്പം പെണ്‍കുട്ടി വന്നത്. ഒരേ കെട്ടിടത്തില്‍ താമസിച്ചിരുന്ന ഇരുപതുകാരനുമായി പെണ്‍കുട്ടി കഴിഞ്ഞ കുറേ മാസങ്ങളായി പ്രണയബന്ധത്തിലായിരുന്നു.
ഇരുവരും വിവാഹത്തെക്കുറിച്ചു സംസാരിച്ചു തുടങ്ങിയതോടെയാണു പെണ്‍കുട്ടിയുടെ കുടുംബം ഇടപെട്ടത്.
'ഞങ്ങള്‍ മുസ്ലീങ്ങളാണ്, നിനക്ക് ഒരു ക്രിസ്ത്യാനിയെ വിവാഹം കഴിക്കാന്‍ കഴിയില്ല' എന്ന് അവര്‍ മകളെ ഉപദേശിച്ചു. ഈ സംഭവം ഓഗസ്റ്റ് മാസത്തിലാണെന്ന് പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു.
തുടര്‍ന്ന് യുവാവിനെ കാണരുതെന്നു ഭീഷണിപ്പെടുത്തിയ കുടുംബം പെണ്‍കുട്ടിയുടെ ഫോണ്‍ വാങ്ങിവച്ചു. വീട്ടുകാര്‍ ബലമായി മുറിയില്‍ അടച്ചെന്നും മര്‍ദിച്ചെന്നും തുടര്‍ന്നു മൊട്ടയടിച്ചെന്നും പെണ്‍കുട്ടി മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണു കോടതി കടുത്ത നടപടിയെടുത്തത്.
പെണ്‍കുട്ടിയെ മുറിയില്‍ അടച്ചിട്ടതിനെ തുടര്‍ന്ന് യുവാവിന്റെ മാതാപിതാക്കള്‍ പൊലീസിനെ വിളിച്ച് വിവരം പറയുകയായിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചു. പെണ്‍കുട്ടിയുടെ വാരിയെല്ലിനും മറ്റ് ശരീര ഭാഗങ്ങളിലും മര്‍ദനത്തില്‍ മുറിവേറ്റതായും പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു.
Keywords: France Expels 5 Of A Family For Forcibly Shaving Teen's Head Over Affair, Paris, News, Marriage, Religion, Girl, Attack, Court, Parents, Family, World.
Powered by Info News For You
17കാരിയുടെ മാതാപിതാക്കള്‍, അമ്മാവന്‍, അമ്മായി ഉള്‍പ്പെടെയുള്ള ബന്ധുക്കളെയാണു രാജ്യത്തുനിന്നു പുറത്താക്കിയതെന്നു വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആക്രമിച്ചെന്ന കേസില്‍ കുറ്റക്കാരായി കോടതി കണ്ടെത്തിയ രക്ഷിതാക്കളെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. 

തുടര്‍ന്ന് ഇവരെ ഒരു വര്‍ഷത്തെ ജയില്‍വാസത്തിന് ശിക്ഷിക്കുകയും ചെയ്തു. എന്നാല്‍ കോടതി അഞ്ചുവര്‍ഷത്തേക്ക് നാടുകടത്താന്‍ ഉത്തരവിടുകയായിരുന്നു. പെണ്‍കുട്ടിയെ ഫ്രഞ്ച് സോഷ്യല്‍ സര്‍വീസസ് സംരക്ഷിക്കുമെന്നും പ്രായപൂര്‍ത്തിയാകുമ്പോള്‍ റസിഡന്‍സ് പെര്‍മിറ്റ് നല്‍കുമെന്നും പൗരത്വ മന്ത്രി മാര്‍ലീന്‍ ഷിയാപ്പ പറഞ്ഞു.
കുട്ടിയെ മൊട്ടയടിച്ച അമ്മാവന്റെയും അമ്മായിയുടെയും അഭയാര്‍ഥി പദവി കോടതി അനുവദിച്ചെങ്കിലും മാതാപിതാക്കളുടേതു നിരസിച്ചു. മാതാപിതാക്കളെ ഫ്രാന്‍സില്‍നിന്നു പുറത്താക്കണമെന്നു നിലപാടെടുത്ത കോടതി, അഭയാര്‍ഥി പദവിയുള്ള മറ്റു ബന്ധുക്കള്‍ സ്വയമേവ രാജ്യം വിടണമെന്നു നിര്‍ദേശിച്ചു. ബോസ്‌നിയഹെര്‍സെഗോവിനയില്‍നിന്നു രണ്ടുവര്‍ഷം മുന്‍പാണു കുടുംബത്തോടൊപ്പം പെണ്‍കുട്ടി വന്നത്. ഒരേ കെട്ടിടത്തില്‍ താമസിച്ചിരുന്ന ഇരുപതുകാരനുമായി പെണ്‍കുട്ടി കഴിഞ്ഞ കുറേ മാസങ്ങളായി പ്രണയബന്ധത്തിലായിരുന്നു.
ഇരുവരും വിവാഹത്തെക്കുറിച്ചു സംസാരിച്ചു തുടങ്ങിയതോടെയാണു പെണ്‍കുട്ടിയുടെ കുടുംബം ഇടപെട്ടത്.
'ഞങ്ങള്‍ മുസ്ലീങ്ങളാണ്, നിനക്ക് ഒരു ക്രിസ്ത്യാനിയെ വിവാഹം കഴിക്കാന്‍ കഴിയില്ല' എന്ന് അവര്‍ മകളെ ഉപദേശിച്ചു. ഈ സംഭവം ഓഗസ്റ്റ് മാസത്തിലാണെന്ന് പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു.
തുടര്‍ന്ന് യുവാവിനെ കാണരുതെന്നു ഭീഷണിപ്പെടുത്തിയ കുടുംബം പെണ്‍കുട്ടിയുടെ ഫോണ്‍ വാങ്ങിവച്ചു. വീട്ടുകാര്‍ ബലമായി മുറിയില്‍ അടച്ചെന്നും മര്‍ദിച്ചെന്നും തുടര്‍ന്നു മൊട്ടയടിച്ചെന്നും പെണ്‍കുട്ടി മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണു കോടതി കടുത്ത നടപടിയെടുത്തത്.
പെണ്‍കുട്ടിയെ മുറിയില്‍ അടച്ചിട്ടതിനെ തുടര്‍ന്ന് യുവാവിന്റെ മാതാപിതാക്കള്‍ പൊലീസിനെ വിളിച്ച് വിവരം പറയുകയായിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചു. പെണ്‍കുട്ടിയുടെ വാരിയെല്ലിനും മറ്റ് ശരീര ഭാഗങ്ങളിലും മര്‍ദനത്തില്‍ മുറിവേറ്റതായും പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു.
Keywords: France Expels 5 Of A Family For Forcibly Shaving Teen's Head Over Affair, Paris, News, Marriage, Religion, Girl, Attack, Court, Parents, Family, World.
Powered by Info News For You
Comments
Post a Comment