രക്ഷിതാക്കളുമായി വഴക്കിട്ട് വീടുവിട്ടിറങ്ങിയ 17കാരിയെ 22 ദിവസം പൂട്ടിയിട്ട് പീഡിപ്പിച്ചു; സഹായം വാഗ്ദാനം ചെയ്ത് എത്തിയ യുവാവ് അറസ്റ്റില്‍


ഭുവനേശ്വര്‍: (https://ift.tt/319BAdU) തട്ടിക്കൊണ്ടു പോയ 17കാരിയെ ഫാമിലെത്തിച്ച് പൂട്ടിയിട്ട് രണ്ട് പേര്‍ ചേര്‍ന്ന് 22 ദിവസത്തോളം ക്രൂരമായി പീഡിപ്പിച്ചു. ഒഡീഷയിലെ കട്ടക്കിലാണ് സംഭവം. രക്ഷിതാക്കളുമായി വഴക്കിട്ട് വീടുവിട്ടിറങ്ങിയ യുവതിയെ സഹായം വാഗ്ദാനം ചെയ്ത് തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. 

കഴിഞ്ഞ മാസമാണ് ടിര്‍ട്ടോള്‍ സ്വദേശിയായ പെണ്‍കുട്ടി രക്ഷിതാക്കളുമായി വഴക്കിട്ട് വീടുവിട്ടിറങ്ങിയത്. തിരിച്ച് വീട്ടിലേക്ക് തന്നെ പോകാനായി കട്ടക്കില്‍ ബസ് കാത്തിരിക്കുമ്പോഴാണ് ബൈക്കിലെത്തിയ യുവാവ് വീട്ടിലെത്തിക്കാമെന്ന് വിശ്വസിപ്പിച്ച് പെണ്‍കുട്ടിയെ ഒപ്പംകൂട്ടിയത്. വീട്ടിലേക്ക് പോകുന്നതിന് പകരം ഗതിരൗട്ട്പട്‌ന ഗ്രാമത്തിലുള്ള ഒരു ഫാമിലെത്തിലെത്തിച്ച് രണ്ട് പേര്‍ ചേര്‍ന്ന് 22 ദിവസത്തോളം പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി ജില്ലാ ശിശുക്ഷേമ സമിതിക്ക് പരാതി നല്‍കിയത്.

News, National, India, Odisha, Bhubaneshwar, Accused, Arrest, Police, Minor Girl, Molestation, Complaint, Teenager Who Ran Away from Home molested for 22 Days at Odisha Farm, 1 Arrested


ഫാം സ്ഥിതിചെയ്യുന്ന സ്ഥലത്ത് നിയമവിരുദ്ധമായ കാര്യങ്ങള്‍ നടക്കുന്നുവെന്ന് സംശയിച്ച് നാട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ തിരച്ചിലിലാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്. ജില്ലാ ശിശു ക്ഷേമ സമിതിക്ക് മുന്നില്‍ ഹാജരാക്കിയ പെണ്‍കുട്ടിയെ അനാഥാലയത്തിലേക്ക് മാറ്റിയെന്ന് കട്ടക്ക് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ പ്രതീക് സിങ് അറിയിച്ചു.

സംഭവത്തില്‍ കേസെടുത്ത് പ്രതിയായ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഒളിവിലുള്ള രണ്ടാമത്തെ പ്രതിയെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്നും പോലീസ് വ്യക്തമാക്കി.

Keywords: News, National, India, Odisha, Bhubaneshwar, Accused, Arrest, Police, Minor Girl, Molestation, Complaint, Teenager Who Ran Away from Home molested for 22 Days at Odisha Farm, 1 Arrested

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?