കോവിഡ് നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ കച്ചവടം; ദുബൈയില്‍ 17 കടകള്‍ക്ക് പിഴ, 15 സ്ഥാപനങ്ങള്‍ക്ക് താക്കീത്
ദുബൈ: (https://ift.tt/2HSIxcF) ദുബൈയില്‍ കോവിഡ് നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ കച്ചവടം നടത്തിയ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് പണികിട്ടി. സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച 17 വാണിജ്യ സ്ഥാപനങ്ങള്‍ക്ക് പിഴയും 15 സ്ഥാപനങ്ങള്‍ക്ക് താക്കീതും നല്‍കി. ദുബൈ എക്കണോമി നടത്തിയ പരിശോധനയിലാണ് മുന്‍കരുതല്‍ നടപടികളില്‍ വീഴ്ച കണ്ടെത്തിയത്. മാസ്‌ക് ധരിക്കാതെ പ്രവര്‍ത്തിച്ചിരുന്ന ജീവനക്കാര്‍ക്കാണ് പിഴ ചുമത്തിയത്.
അല്‍ മുറാഖബത്ത്, അല്‍ ദാഗയ, അല്‍ റാസ് എന്നിവിടങ്ങളിലെ റീട്ടെയില്‍, വ്യാപാരം, കസ്റ്റമര്‍ സര്‍വ്വീസ്, വസ്ത്ര വ്യാപാര സ്ഥാപനങ്ങള്‍, പെര്‍ഫ്യൂം ഷോപ്പുകള്‍, ഫാര്‍മസി, പലചരക്ക് കടകള്‍ എന്നിങ്ങനെ നിരവധി സ്ഥാപനങ്ങളിലാണ് നിയമലംഘനം കണ്ടെത്തിയത്.
അതേസമയം 663 സ്ഥാപനങ്ങള്‍ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്നും പരിശോധനയില്‍ കണ്ടെത്തി.
Dubai Economy fined 17 establishments and warned 15 shops for not adhering to the precautionary measures to limit the spread of COVID-19.
— اقتصادية دبي (@Dubai_DED) October 1, 2020
While 663 businesses found compliant. pic.twitter.com/XhMiBUJnXh
Powered by Info News For You

Comments
Post a Comment