പിന്നോട്ടേക്ക് ഉരുണ്ട ജീപ്പിനും തെങ്ങിനും ഇടയില്‍പെട്ട് 16കാരന് ദാരുണാന്ത്യം

മലപ്പുറം: (www.kvartha.com 07.10.2020) പിന്നോട്ടേക്ക് ഉരുണ്ട ജീപ്പിനും തെങ്ങിനും ഇടയില്‍പെട്ടു 16കാരന്‍ ദാരുണമായി മരിച്ചു. പച്ചക്കറിയും മറ്റുമായി പോകുകയായിരുന്ന ജീപ്പാണ് അപകടത്തില്‍പെട്ടത്. മലപ്പുറം വേങ്ങര പാറക്കല്‍ ഹസ്സന്‍കുട്ടി - സാബിറ ദമ്പതികളുടെ മകന്‍ ഷിബിലിയാണ് മരിച്ചത്.

ഊരകം മലയില്‍ ചേറൂര്‍ കൊട്ടേക്കാട്ടു പറമ്പില്‍ കഴിഞ്ഞദിവസമാണ് അപകടം. ജീപ്പില്‍ വാഴക്കുലയും മറ്റും ഉണ്ടായിരുന്നതിനാല്‍ തല പുറത്തേക്ക് ഇട്ടാണ് ഷിബിലി ഇരുന്നിരുന്നത്. പ്ലസ് വണ്‍ പ്രവേശനം കാത്തിരിക്കുമ്പോഴാണ് ഷിബിലിയെ വിധി തട്ടി എടുത്തത്. ഷിബിലിയുടെ ആഗസ്മിക മരണത്തില്‍ ബന്ധുക്കള്‍ക്കൊപ്പം നാട്ടുകാരും അതീവ ദു:ഖത്തിലാണ്.



Keywords: 16year old boy dies in accident, Malappuram,Local News,News,Accidental Death,Accident,Student,Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?