വിമത യമന്‍ സായുധസംഘമായ ഹൂതികള്‍ വിട്ടയച്ച 15 സൗദി സൈനികര്‍ റിയാദില്‍ തിരിച്ചെത്തി


റിയാദ്: (https://ift.tt/31aS71d) ഐക്യരാഷ്ട്ര സഭയുടെ മധ്യസ്ഥതയില്‍ രൂപംകൊണ്ട ബന്ദി കൈമാറ്റ കരാര്‍ പ്രകാരം വിമത യമന്‍ സായുധസംഘമായ ഹൂതികള്‍ വിട്ടയച്ച 15 സൗദി സൈനികര്‍ റിയാദില്‍ തിരിച്ചെത്തി. 400 ഓളം ബന്ദികളെ ഹൂതികള്‍ മോചിപ്പിച്ചപ്പോള്‍ പകരമായി സൗദി സഖ്യസേനയും യമന്‍ ഭരണകൂടവും ചേര്‍ന്ന് 681 ഹൂതി തടവുകാരെ വിട്ടയച്ചു. ഹൂതികള്‍ വിട്ടയച്ച 15 സൗദി സൈനികരും നാലു സുഡാനി സൈനികരുമാണ് വ്യാഴാഴ്ച രാത്രിയോടെ റിയാദിലെത്തിയത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഹൂതികളും സൗദി നേതൃത്വത്തിലുള്ള സഖ്യസേനയും തമ്മിലുണ്ടാക്കിയ കരാറിന്റെ രണ്ടാം ഘട്ട വിട്ടയക്കലാണ് ഇപ്പോഴുണ്ടായത്. 

News, World, Gulf, Riyadh, Saudi Arabia, Yemen, 15 Saudi soldiers released from Yeman reached Riyadh


യമന്‍ തലസ്ഥാനമായ സന്‍ആയില്‍നിന്ന് നേരിട്ടാണ് ഇവര്‍ വിമാന മാര്‍ഗം റിയാദിലെത്തിയത്. സൗദി സഖ്യസേനാ ആക്ടിങ് കമാണ്ടര്‍ ജനറല്‍ മുത്‌ലഖ് അല്‍അസൈമിഅ്, സൗദിയിലെ സുഡാന്‍ എംബസി മിലിട്ടറി അറ്റാഷെ ബ്രിഗേഡിയര്‍ മജ്ദി അല്‍സമാനി, സഖ്യസേനയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, സുഡാന്‍ സൈന്യത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, സൈനികരുടെ ബന്ധുക്കള്‍ എന്നിവര്‍ ചേര്‍ന്ന് തിരിച്ചെത്തിയവരെ സ്വീകരിച്ചു.

Keywords: News, World, Gulf, Riyadh, Saudi Arabia, Yemen, 15 Saudi soldiers released from Yemen reached Riyadh

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?