ഹത്രാസ് പീഡനം; മാധ്യമങ്ങളോട് സംസാരിക്കാന്‍ തുനിഞ്ഞ പെണ്‍കുട്ടിയുടെ 15കാരനായ ബന്ധുവിന്റെ മാസ്‌ക് പൊലീസ് വലിച്ചൂരി; ഭയന്നോടുന്ന കുട്ടിയുടെ ദൃശ്യങ്ങള്‍ പുറത്ത്
ന്യൂഡെല്‍ഹി: (www.kvartha.com 02.10.2020) ഹത്രാസില്‍ കൂര പീഡനത്തിനിരയായി പെണ്‍കുട്ടി കൊല്ലപ്പെട്ട കേസില്‍ മാധ്യമങ്ങളോട് സംസാരിക്കവെ ഭയന്നോടി പെണ്‍കുട്ടിയുടെ 15കാരനായ ബന്ധു. കുടുംബത്തിന് ഭീഷണിയുണ്ടെന്ന് കുട്ടി വെളിപ്പെടുത്തി. മാധ്യമങ്ങളോട് സംസാരിക്കാന്‍ രഹസ്യമായാണ് പെണ്‍കുട്ടിയുടെ പിതാവിന്റെ സഹോദരന്റെ മകനായ 15കാരന്‍ എത്തിയത്.
Powered by Info News For You
എന്നാല്‍ പിന്നാലെ പൊലീസെത്തി കുട്ടിയുടെ മാസ്‌ക് വലിച്ചൂരി ആളെ നോക്കിയശേഷം തള്ളി മാറ്റുകയായിരുന്നു. ഉടന്‍ തന്നെ കുട്ടി പാടത്തേയ്ക്ക് ഓടി രക്ഷപ്പെട്ടു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 22 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്.
യുപി പൊലീസില്‍ നിന്ന് കടുത്ത സമ്മര്‍ദം നേരിടുന്നുണ്ടെന്ന് ഹത്രാസില്‍ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ സഹോദരന്‍ മാധ്യമങ്ങളോട് നേരത്തെ വ്യക്തമാക്കിയിരുന്നു. വീടാകെ പൊലീസ് നിയന്ത്രണത്തിലാണ്. ആര്‍ക്കും പുറത്തുപോകാനോ ബന്ധുക്കള്‍ക്ക് വീട്ടിലേയ്ക്കുവരാനോ അനുവാദമില്ല. കേസ് അട്ടിമറിക്കാനുള്ള എല്ലാ നീക്കങ്ങളും ചെറുത്തുതോല്‍പ്പിക്കുമെന്നും സഹോദരന്‍ പറഞ്ഞു. ഇതിനിടെ പെണ്‍കുട്ടി കൊറോണ വന്ന് മരിച്ചതാണെന്ന് പറയാന്‍ തങ്ങളെ നിര്‍ബന്ധിക്കുന്നുവെന്ന കുടുംബത്തിന്റെ മൊഴിയും പുറത്തുവന്നിട്ടുണ്ട്.
സപ്തംബര്‍ 14ന് ആണ് 19കാരിയായ ദളിത് പെണ്‍കുട്ടി ഉയര്‍ന്ന സമുദായത്തില്‍പെട്ട നാലുപേരുടെ ക്രൂരപീഡനത്തിനിരയായത്. മാതാവിനൊപ്പം വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയതായിരുന്നു. പീഡനത്തില്‍ ക്രൂരമായി പരിക്കേറ്റ പെണ്‍കുട്ടി ചികിത്സയിലിരിക്കെയാണ് മരിച്ചത്. പെണ്‍കുട്ടിയുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകാന്‍ അനുവദിക്കാതിരിക്കുകയും രഹസ്യമായി മറവുചെയ്യുകയും ചെയ്ത പൊലീസിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

Keywords: Hathras: We are under govt pressure, say girl’s kin, Molestation,Dead,Controversy,Media,Police,Child,Trending,National,News.
Powered by Info News For You

Comments
Post a Comment