മോഷണസംഘത്തിന്റെ അടിയേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍; സംഘത്തിലുണ്ടായിരുന്നത് 14പേര്‍; 4പേര്‍ പിടിയില്‍
കൊല്‍ക്കത്ത: (www.kvartha.com 18.10.2020) മോഷണസംഘത്തിന്റെ അടിയേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഭര്‍ത്താവിന് ഗുരുതരമായി പരിക്കേറ്റു. പശ്ചിമബംഗാളിലെ 24 സൗത്ത് പര്‍ഗാനാസ് ജില്ലയില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ശനിയാഴിചയാണ് പൊലീസ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. 41കാരിയായ സുഭിയ ബീവിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് അലി ഹുസൈന്‍ മൊല്ല ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാള്‍ അപകട നില തരണം ചെയ്തിട്ടുണ്ട്. മോഷണ സംഘത്തിന്റെ തലവന്‍ ഉള്‍പ്പടെ നാലുപേരെ പൊലീസ് പിടികൂടിയിട്ടുണ്ട്.
ഒടുവില്‍ കൂടുതല്‍ അയല്‍വാസികള്‍ സ്ഥലത്തെത്തിയതോടെ മോഷ്ടാക്കള്‍ സ്ഥലം വിട്ടു. നാട്ടുകാരാണ് അലിയെയും ഭാര്യ സുഭിയയെയും അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചത്. പക്ഷേ, സുഭിയയുടെ ജീവന്‍ രക്ഷിക്കാനായില്ല. ശേഷിക്കുന്ന മോഷ്ടാക്കള്‍ക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. വീട്ടില്‍ നിന്ന് എന്തൊക്കെ നഷ്ടപ്പെട്ടുവെന്ന് വ്യക്തമല്ലെന്നാണ് പൊലീസ് പറയുന്നത്.
Keywords: House wife dead in house, Kolkata, Local News, News, Attack, Dead, Hospital, Treatment, Injured, Police, Arrested, National.
Powered by Info News For You
പതിനാലുപേരടങ്ങുന്ന മോഷണ സംഘമാണ് അലി ഹുസൈന്റെ വീട്ടിലെത്തിയത്. പണവും സ്വര്‍ണവും ഉള്‍പ്പടെ വിലപിടിപ്പുളള വസ്തുക്കള്‍ കൈക്കലാക്കാന്‍ ശ്രമിച്ചപ്പോള്‍ അലിയും ഭാര്യയും ചേര്‍ന്ന് തടയാന്‍ ശ്രമിച്ചു. അതോടെ മോഷ്ടാക്കള്‍ ഇരുവരുടെയും നേരേ തിരിയുകയും അക്രമം നടത്തുകയുമായിരുന്നു. ഇരുമ്പുവടിയും മറ്റ് ആയുധങ്ങളും കൊണ്ടാണ് സംഘത്തിന്റെ ആക്രമണം. ഇതിനിടെ ബഹളംകേട്ട് അയല്‍വാസി എത്തി. അയാളെയും മോഷ്ടാക്കള്‍ ആക്രമിക്കാന്‍ ശ്രമിച്ചു.

ഒടുവില്‍ കൂടുതല്‍ അയല്‍വാസികള്‍ സ്ഥലത്തെത്തിയതോടെ മോഷ്ടാക്കള്‍ സ്ഥലം വിട്ടു. നാട്ടുകാരാണ് അലിയെയും ഭാര്യ സുഭിയയെയും അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചത്. പക്ഷേ, സുഭിയയുടെ ജീവന്‍ രക്ഷിക്കാനായില്ല. ശേഷിക്കുന്ന മോഷ്ടാക്കള്‍ക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. വീട്ടില്‍ നിന്ന് എന്തൊക്കെ നഷ്ടപ്പെട്ടുവെന്ന് വ്യക്തമല്ലെന്നാണ് പൊലീസ് പറയുന്നത്.
Keywords: House wife dead in house, Kolkata, Local News, News, Attack, Dead, Hospital, Treatment, Injured, Police, Arrested, National.
Powered by Info News For You
Comments
Post a Comment