കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച രാത്രികാല സഞ്ചാര നിയന്ത്രണങ്ങള്‍ക്കിടെ ദുബൈയില്‍ മരിച്ചത് 12 ഡെലിവറി ഡ്രൈവര്‍മാര്‍

ദുബൈ: (https://ift.tt/3nwcJdE) കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച രാത്രികാല സഞ്ചാര നിയന്ത്രണങ്ങള്‍ക്കിടെ ദുബൈയില്‍ മരിച്ചത് 12 ഡെലിവറി ഡ്രൈവര്‍മാരെന്ന് പോലീസ്. അശ്രദ്ധയുടെയും ഡെലിവറി സ്ഥാപനങ്ങള്‍ ജീവനക്കാര്‍ക്ക് മേല്‍ ചെലുത്തുന്ന സമ്മര്‍ദ്ദത്തിന്റെയും ഫലമാണ് ഈ അപകടങ്ങള്‍ എന്ന് ക്യാപ്റ്റന്‍ സാലിം അല്‍ അമീമി പറഞ്ഞു. ഞായറാഴ്ച റോഡ് സേഫ്റ്റി ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടുതല്‍ വരുമാനമുണ്ടാക്കണമെന്ന ലക്ഷ്യത്തില്‍ കമ്പനികള്‍ ഓര്‍ഡറുകള്‍ വര്‍ധിക്കുമ്പോള്‍ ഡെലിവറി ജീവനക്കാരില്‍ വളരെയധികം സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 

News, World, Gulf, Dubai, Road Accident, Covid-19, Death, Police, Income, Police hit out at delivery companies after 12 drivers die on Dubai roads during Covid restrictions


ഇരുചക്ര വാഹനങ്ങളില്‍ വലിയ ബാഗുകള്‍ വെക്കുന്നത് അപകടങ്ങളിലേക്ക് നയിക്കുന്നു. പണത്തിന് വേണ്ടി സുരക്ഷ അവഗണിക്കുകയാണ്. ഡെലിവറി ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക ലൈസന്‍സ് ഏര്‍പ്പെടുത്തുന്നത് പരിഗണിക്കാന്‍ ഇത് പോലീസിനെ പ്രേരിപ്പിക്കുകയാണെന്ന് ക്യാപ്റ്റന്‍ അല്‍ അമീമി പറഞ്ഞു. ലോക്ക്ഡൗണില്‍ രാത്രി കാലങ്ങളില്‍ മറ്റ് വാഹനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയപ്പോള്‍ ഡെലിവറി വാഹനങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നു. ഈ കാലയളവില്‍ ഉണ്ടായ അപകടങ്ങളിലാണ് 12 ഡെലിവറി ജീവനക്കാര്‍ മരിച്ചത്. 

പരമാവധി ഓര്‍ഡറുകള്‍ ഒരു തവണത്തെ ട്രിപ്പില്‍ കൊണ്ടുപോകാന്‍ ഡ്രൈവര്‍മാര്‍ നിര്‍ബന്ധിതരാകുന്നത് വാഹനമോടിക്കുമ്പോഴുള്ള ഇവരുടെ ദൂരക്കാഴ്ചയെ ബാധിക്കുന്നെന്നും ക്യാപ്റ്റന്‍ അല്‍ അമീമി കൂട്ടിച്ചേര്‍ത്തു.

Keywords: News, World, Gulf, Dubai, Road Accident, Covid-19, Death, Police, Income, Police hit out at delivery companies after 12 drivers die on Dubai roads during Covid restrictions

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?