യുഎഇ തീരത്തുവെച്ച് അനധികൃതമായി കപ്പലില്‍ ഇന്ധനം നിറച്ചു; ഇന്ത്യകാരന്‍ ഉള്‍പ്പെടെ 10 നാവികര്‍ക്ക് ആറ് മാസം ജയില്‍ ശിക്ഷ വിധിച്ച് ദുബൈ പ്രാഥമിക കോടതി



ദുബൈ: (https://ift.tt/3jEhf6Y) യുഎഇ തീരത്തുവെച്ച് അനധികൃതമായി കപ്പലില്‍ ഇന്ധനം നിറച്ചതിന് ഇന്ത്യകാരന്‍ ഉള്‍പ്പെടെ 10 നാവികര്‍ക്ക് ആറ് മാസം ജയില്‍ ശിക്ഷ വിധിച്ച് ദുബൈ പ്രാഥമിക കോടതി. കപ്പലിലെ രണ്ട് ക്യാപ്റ്റന്മാരും എട്ട് ജീവനക്കാരുമാണ് പിടിയിലായത്. ജീവനക്കാരിലൊരാള്‍ ഇന്ത്യക്കാരനും മറ്റുള്ളവരെല്ലാം ഇറാന്‍ പൗരന്മാരുമാണ്. കഴിഞ്ഞ ജുലൈയിലാണ് യുഎഇ കോസ്റ്റ് ഗാര്‍ഡ് ഇവരെ അറസ്റ്റ് ചെയ്തത്. അനധികൃതമായി രാജ്യത്തിന്റെ സമുദ്രാതിര്‍ത്തിയില്‍ പ്രവേശിച്ചതിനും അനുമതിയില്ലാതെ കപ്പലില്‍ ഇന്ധനം നിറച്ചതിനുമാണ് ദുബൈ പബ്ലിക് പ്രോസിക്യൂഷന്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. 

News, World, Gulf, UAE, Dubai, Boat, Ship, Sailors, Court, Punishment, Fuel, Sailors jailed for illegally refuelling a ship off Dubai coast


നടുക്കടലില്‍ വെച്ച് കപ്പലില്‍ ഇന്ധനം നിറയ്ക്കുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് പരിശോധന നടത്താന്‍ കോസ്റ്റ് ഗാര്‍ഡ് പട്രോള്‍ സംഘത്തിന് കമാന്റ് റൂമില്‍ നിന്ന് നിര്‍ദേശം ലഭിക്കുകയായിരുന്നു. രണ്ട് ബോട്ടുകളില്‍ കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ഒരു ബോട്ടില്‍ നിന്ന് കപ്പലിലേക്ക് ഇന്ധനം നിറയ്ക്കുന്നത് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. കോസ്റ്റ്ഗാര്‍ഡ് സംഘം സ്ഥലത്തെത്തിയപ്പോഴേക്കും ബോട്ട് ഇവിടെ നിന്ന് രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. നാവികരോട് തിരിച്ചറിയല്‍ രേഖകള്‍ ആവശ്യപ്പെട്ടെങ്കിലും അവരുടെ പക്കല്‍ ഒരു രേഖകളും ഇല്ലെന്നായിരുന്നു മറുപടി. തുടര്‍ന്ന് ഇവരെ കസ്റ്റഡിയിലെടുത്ത് ദുബൈയിലേക്ക് കൊണ്ടുവന്നു.

Keywords: News, World, Gulf, UAE, Dubai, Boat, Ship, Sailors, Court, Punishment, Fuel, Sailors jailed for illegally refuelling a ship off Dubai coast

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?