സര്‍ക്കാര്‍ ആയുര്‍വേദ കോളേജിലെ പഞ്ചകര്‍മ്മ വകുപ്പില്‍ അധ്യാപക കരാര്‍ നിയമനം; ഇന്റര്‍വ്യൂ നവംബര്‍ നാലിന് രാവിലെ 10.30ന്
തിരുവനന്തപുരം: (https://ift.tt/37AIKM9) തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജിലെ പഞ്ചകര്‍മ്മ വകുപ്പില്‍ അധ്യാപകരെ നിയമിക്കുന്നു. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത പഞ്ചകര്‍മ്മയിലുളള ബിരുദാനന്തര ബിരുദമാണ്.
താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുളള അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ബയോഡേറ്റയും സഹിതം നവംബര്‍ നാലിന് രാവിലെ 10.30ന് സര്‍ക്കാര്‍ ആയുവേദ കോളേജ് പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം.
Powered by Info News For You

Comments
Post a Comment