കാമുകൻ കാമുകിയെ 100 അടി ആഴമുള്ള കിണറ്റിലേക്ക് തള്ളിയിട്ടു; നാല് ദിവസത്തെ തിരച്ചിലിനൊടുവിൽ പോലീസ് രക്ഷപ്പെടുത്തി
ബംഗളുരു: (www.kasargodvartha.com 16.10.2020) കാമുകൻ കാമുകിയെ 100 അടി ആഴമുള്ള വരണ്ട കിണറ്റിലേക്ക് തള്ളിയിട്ടു. ബെംഗളൂരുവിലെ രംഗനാഥപുര ഗ്രാമത്തിലാണ് സംഭവം. ഭർത്താവിന്റെ വീട്ടില്‍ നിന്ന് കാമുകനൊപ്പം ഒളിച്ചോടിയ അമൃത (23) യെയാണ് കിണറിൽ നാട്ടുകാർ കണ്ടെത്തിയത്. കാണാതായ യുവതിക്കായി നാല് ദിവസമായി പോലീസ് തിരച്ചിൽ നടത്തി വരുകയായിരുന്നു. നാട്ടുകാരുടെ സഹായത്താൽ പോലീസും ഫയർഫോഴ്‌സും എത്തിയാണ് ഇവരെ കിണറ്റിൽ നിന്ന് രക്ഷപ്പെടുത്തിയത്.
ഗുരുതരാവസ്ഥയിലായ അമൃതയെ ദേവനഹള്ളിയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ കാമുകനായ ആദർശയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതുസംബന്ധിച്ച് വിജയപുര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Karnataka, News, Mangalore, Woman, Love, Well, Police, Missing, Fire force, Escaped, Hospital, Treatment, Top-Headlines, Woman pushed into 100 ft deep dried-up well by paramour, rescued after four days.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment