കളഞ്ഞുകിട്ടിയ സ്വര്‍ണവും തുകയുമടങ്ങിയ ബാഗ് തിരികെയേല്‍പ്പിച്ച് മാതൃകയായ ഇന്ത്യക്കാരനെ ആദരിച്ച് ദുബൈ പോലീസ്
ദുബൈ: (https://ift.tt/32mTFWT) കളഞ്ഞുകിട്ടിയ സ്വര്‍ണവും തുകയുമടങ്ങിയ ബാഗ് തിരികെയേല്‍പ്പിച്ച് മാതൃകയായ ഇന്ത്യക്കാരനെ ആദരിച്ച് ദുബൈ പോലീസ്. ദുബൈയില്‍ താമസിക്കുന്ന ഇന്ത്യക്കാരനായ റിതേഷ് ജെയിംസ് ഗുപ്ത എന്നയാളാണ് സത്യസന്ധമായ പ്രവൃത്തിയിലൂടെ ദുബൈ പോലീസിന്റെ പ്രശംസ നേടിയത്.
14,000 യുഎസ് ഡോളര്‍, രണ്ടു ലക്ഷം ദിര്‍ഹം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ എന്നിവ അടങ്ങിയ ബാഗാണ് റിതേഷ് ജെയിംസിന് കളഞ്ഞുകിട്ടിയത്. എന്നാല്‍ ഉടന്‍ തന്നെ റിതേഷ് പോലീസില്‍ വിവരമറിയിക്കുകയും ഖിസൈസ് പോലീസിന് ബാഗ് കൈമാറുകയുമായിരുന്നു.
സമൂഹവും പോലീസും തമ്മിലുള്ള സഹകരണത്തിന്റെ പ്രാധാന്യം ഖിസൈസ് പോലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ യൂസഫ് അബ്ദുള്ള സാലിം അല്‍ അദിദി ചൂണ്ടിക്കാട്ടി. റിതേഷിന്റെ മാതൃകാപരമായ പ്രവൃത്തിയെ ദുബൈ പോലീസ് അഭിനന്ദിക്കുകയും അദ്ദേഹത്തിനെ ആദരിക്കുകയും ചെയ്തു.
Powered by Info News For You

Comments
Post a Comment