കോവിഡിനെ മറികടക്കാന്‍ ഇന്ത്യ ലോകത്തെ സഹായിക്കുമെന്ന് ഐക്യരാഷ്ട്രസഭയില്‍ പ്രധാനമന്ത്രി

ന്യൂഡെല്‍ഹി: (www.kvartha.com 27.09.2020) കോവിഡിനെ മറികടക്കാന്‍ ഇന്ത്യ ലോകത്തെ സഹായിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐക്യരാഷ്ട്രസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ വാക്‌സിന്‍ പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയായാല്‍ ലോക ജനതയുടെ നന്മയ്ക്കായി വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 

'ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ ഉത്പാദിപ്പിക്കുന്ന രാജ്യം എന്ന നിലയില്‍, ഇന്ന് ആഗോള സമൂഹത്തിന് ഒരു ഉറപ്പ് കൂടി നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കോവിഡ് പ്രതിസന്ധിയെ നേരിടാന്‍ ഇന്ത്യയുടെ വാക്‌സിന്‍ ഉത്പാദനവും വിതരണ ശേഷിയും ലോക ജനതയ്ക്കായി ഉപകാരപ്പെടുത്തും.' പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യത്ത് മൂന്നാം ഘട്ട ട്രയല്‍ പരീക്ഷണങ്ങള്‍ നടന്നുവരികയാണ്. സുരക്ഷയും കാര്യക്ഷമതയും ഉറപ്പുവരുത്താനായി കൂടുതല്‍ പരീക്ഷണങ്ങള്‍ സഹായിക്കുമെന്നും മോദി പറഞ്ഞു. 

New Delhi, News, National, PM, Prime Minister, Narendra Modi, COVID-19, vaccine, India will help world overcome Covid: PM

വാക്‌സിന്‍ വിതരണത്തിനായും സംഭരണ ശേഷി ഉറപ്പുവരുത്തുന്നതിനായും മറ്റു രാജ്യങ്ങളെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് പ്രതിസന്ധി ഘട്ടത്തില്‍ 150 ഓളം രാജ്യങ്ങളിലേക്ക് ഇന്ത്യ മെഡിക്കല്‍ ഉപകരണങ്ങള്‍ അയച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Keywords: New Delhi, News, National, PM, Prime Minister, Narendra Modi, COVID-19, vaccine, India will help world overcome Covid: PM


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?