ഒമ്പതു ലക്ഷം കടന്ന് കോവിഡ് മരണനിരക്ക്; ആശങ്കയില്‍ ലോകം


ലണ്ടന്‍ (www.evisionnews.co): ലോകമെമ്പാടും കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒമ്പതു ലക്ഷം കടന്നു. ആഗോളതലത്തില്‍ കോവിഡ് വിവരങ്ങള്‍ ശേഖരിക്കുന്ന വെബ്സൈറ്റായ വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം 9,07,982 പേര്‍ക്കാണ് കോവിഡ് കാരണം ജീവന്‍ നഷ്ടമായത്. 
ആഗോളതലത്തില്‍ 2,80,21,431 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. 65,49,475 പേര്‍ രോഗബാധിതരായിട്ടുള്ള അമേരിക്കയിലാണ് ഏറ്റവും രൂക്ഷമായി കൊവിഡ് ബാധിച്ചത്. അമേരിക്കയില്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ പേര്‍ രോഗം ബാധിച്ച് മരിച്ചത്. 1,95,239 പേര്‍. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയില്‍ 44,62,965 പേര്‍ക്കാണ് രോഗം ബാധിച്ചത്. ലോകത്ത് ഒരു ദിവസം ഏറ്റവും കൂടുതല്‍ പേര്‍ രോഗബാധിതരാകുന്നത് ഇന്ത്യയിലാണ്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?