ദളിതരെ ബാര്‍ബര്‍ ഷോപ്പില്‍ കയറ്റാത്ത ഗ്രാമം എല്ലാത്തിലും നമ്പര്‍ വണ്ണായ കേരളത്തിലുണ്ട്
തിരുവനന്തപുരം: (www.kvartha.com 07.09.2020) കേരളം സമ്പൂര്‍ണ സാക്ഷരത കൈവരിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ്, അതിന് പുറമേ ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ നമ്പര്‍ വണ്ണും. എല്ലാം ശരിയാക്കി നമ്മള്‍ മുന്നേറുമ്പോഴും അയിത്തം അടക്കമുളള അനാചാരങ്ങള്‍ ഇന്നും ചിലയിടങ്ങളില്‍ നടക്കുന്നുണ്ട്. അതിന് ഉദാഹരണമാണ് ഇടുക്കി ജില്ലയിലെ വട്ടവട ഗ്രാമം. ഇവിടുത്തെ ബാര്‍ബര്‍ഷോപ്പുകളില്‍ ദളിതരുടെ മുടി മുറിക്കില്ല. രാമന്‍ (യഥാര്‍ത്ഥ പേരല്ല) ബിരുദാനന്തര ബിരുദ ധാരിയാണ്. അതിന് പുറമേ പ്രമുഖ സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥനും പക്ഷെ, മുടിവെട്ടണമെങ്കില്‍ തന്റെ ഗ്രാമമായ വട്ടവടയ്ക്ക് പുറത്ത് പോകണം. വട്ടവടയില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തുന്നത് ഉയര്‍ന്ന ജാതിയില്‍പ്പെട്ടവരാണ്. രാമനാകട്ടെ ദളിത് വിഭാഗത്തില്‍ പെടുന്ന ചാക്ക്‌ലിയ സമുദായക്കാരനും.
തമിഴ് കുടിയേറ്റക്കാരാണ് വട്ടവടയില്‍ കൂടുതലും താമസിക്കുന്നത്. തമിഴ്‌നാട്ടില്‍ ഇപ്പോഴും തുടരുന്ന അനാചാരങ്ങള്‍ അതിര്‍ത്തി ഗ്രാമമായ വട്ടവടയിലും തുടരുന്നു. ഇതിനെതിരെ ശബ്ദമുയര്‍ത്താന്‍ ദളിതര്‍ക്ക് കഴിയുന്നില്ല. അടുത്തിടെ ചില ദളിത് യുവാക്കള്‍ പഞ്ചായത്തില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ബാര്‍ബര്‍മാര്‍ മുടിവെട്ടാന്‍ തയ്യാറായില്ല. അവര്‍ കട അടയ്ക്കുമെന്ന് ഭീഷണിമുഴക്കി. ഇതേ തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ രണ്ട് സലൂണുകളുടെ ലൈസന്‍സ് റദ്ദാക്കി. മൂന്നാര്‍, ഇല്ലപ്പെട്ടി ടൗണുകളില്‍ പോയാണ് ഇവിടുത്തെ ദളിതര്‍ മുടി വെട്ടുന്നത്. 1990 വരെ താഴ്ന്ന ജാതിക്കാര്‍ക്ക് ചിരട്ടയിലാണ് ആഹാരം നല്‍കിയിരുന്നത്. ചായക്കടകളില്‍ ദളിതര്‍ക്ക് ചായയും ഭക്ഷണവും നല്‍കാന്‍ പ്രത്യേകം പാത്രങ്ങളും ഗ്ലാസുകളും ഉണ്ടായിരുന്നു. പ്രാദേശി രാഷ്ട്രീയ നേതാക്കളും സാമൂഹ്യപ്രവര്‍ത്തകരും ഇടപെട്ടാണ് ഇത് അവസാനിപ്പിച്ചത്.
വട്ടവട പഞ്ചായത്തില്‍ ചാക്കലിയ വിഭാഗത്തില്‍ പെട്ട 270 കുടുംബങ്ങളുണ്ട്. മന്നാടിയാര്‍, മരവര്‍, തേവര്‍, ചെട്ടിയാര്‍ വിഭാഗത്തിലുള്ളവരാണ് ബാക്കിയുള്ളവർ. നൂറ്റാണ്ടുകളായി ദളിതര്‍ക്ക് പ്രത്യേക ബാര്‍ബര്‍ഷോപ്പാണ് വട്ടവടയില്‍ ഉള്ളതെന്ന് പഞ്ചായത്ത് പ്രസിഡണ്ട് രാംരാജ് പറഞ്ഞു. ദളിത് യുവാക്കളുടെ പരാതിയെ തുടര്‍ന്ന് എല്ലാ സമുദായക്കാരുടെയും യോഗം പഞ്ചായത്ത് വിളിച്ചെങ്കിലും ചാക്കലിയ സമുദായത്തില്‍ പെട്ടവരുടെ മുടി മുറിക്കില്ലെന്ന നിലപാടില്‍ നിന്ന് പിന്നോട്ട് മാറാന്‍ ബാര്‍ബര്‍മാര്‍ തയ്യാറായില്ല. അവര്‍ കടകള്‍ അടച്ചു. താമസിക്കാതെ കോവിലൂര്‍ ബസ് സ്റ്റാന്‍ഡിന് അടുത്ത് പഞ്ചായത്ത് ബാര്‍ബര്‍ ഷോപ്പ് ആരംഭിക്കുമെന്നും പ്രസിഡണ്ട് പറഞ്ഞു.
Keywords: Dalits aren't allowed to get a haircut in this Kerala village, Dalits, Hair cur, Kerala, Idukki, Saloon, Vattavada, Panjayath, Practice, Caste, Munnar.

അവിടെ എല്ലാ സമുദായത്തില്‍ പെട്ടവര്‍ക്കും മുടിവെട്ടാം. അപ്പോഴും ഉയര്‍ന്ന ജാതിയില്‍പ്പെട്ടവര്‍ ഈ സലൂണില്‍ എത്തില്ലെന്ന പ്രശ്‌നം തുടരും. അത് കാലക്രമേണ പരിഹരിക്കുന്നതിന് താന്‍ ഉള്‍പ്പെടെയുള്ള ഉയര്‍ന്ന ജാതിയിയില്‍ പെട്ടവര്‍ പഞ്ചായത്തിന്റെ സലൂണില്‍ മുടിവെട്ടി മാതൃകയാകുമെന്നും അദ്ദേഹം പറഞ്ഞു. സലൂണ്‍ ആരംഭിക്കുന്നിന് മുന്നോടിയായി ബാര്‍ബറെ നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്.
Keywords: Dalits aren't allowed to get a haircut in this Kerala village, Dalits, Hair cur, Kerala, Idukki, Saloon, Vattavada, Panjayath, Practice, Caste, Munnar.
Powered by Info News For You

Comments
Post a Comment