സായ് ബാബ പ്രസാദം എന്ന വ്യാജേന മയക്കുമരുന്ന് അയക്കുന്ന യുവാവ് അറസ്റ്റിൽ
മംഗളൂറു: (https://ift.tt/2RzK6xy) സായ് ബാബ പ്രസാദം എന്ന വ്യാജേന ബ്രൗൺഷുഗർ പാക്കറ്റുകൾ കൊറിയർ സർവ്വീസ്, കെ എസ് ആർ ടി സി ബസ് എന്നീ വഴികളിലൂടെ അയക്കുന്ന യുവാവിനെ ബംഗളൂറുവിൽ പൊലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാൻ സ്വദേശി വിക്രം ഖിലേരിയാണ് (25) ബംഗളൂറുവിൽ അറസ്റ്റിലായത്.
കവറിലടക്കം ചെയ്ത പൊടി ഡ്രൈവർമാരെ ഏല്പിച്ച് 100 രൂപ പ്രതിഫലം നൽകുന്നതാണ് പ്രധാന രീതിയെന്ന് പൊലീസ് പറഞ്ഞു. വിലാസക്കാരൻ 'പ്രസാദം' വാങ്ങാൻ നിശ്ചിത ബസ് സ്റ്റാൻഡുകളിൽ കാത്തുനിൽക്കും. കൊറിയർ വഴിയും മയക്കുമരുന്ന് പ്രസാദമായി ലക്ഷ്യത്തിൽ എത്തുന്നു. ഈ രീതിയിൽ അയച്ച 90 ഗ്രാം പിടിച്ചെടുത്ത് നടത്തിയ അന്വേഷണത്തിലാണ് മയക്കുമരുന്ന് വിപണന തന്ത്രം കണ്ടെത്തിയത്.
ഗുജറാത്തിൽ ജോലിചെയ്യുന്നതിനിടെയാണ് വിക്രം കർണ്ണാടകയിൽ എത്തിയത്. നിർമ്മാണത്തൊഴിലാളിയായി ജോലി ചെയ്യുന്നതിടെ കണ്ടുമുട്ടിയ ഗുജറാത്ത് സ്വദേശിയിലൂടെയാണ് മയക്കുമരുന്ന് വിപണന ശൃംഖലയിൽ കണ്ണിയായത്. ഹുബ്ബള്ളി, ബല്ലാരി, ഹാസൻ, വിജയപുര, കോയമ്പത്തൂർ എന്നിവിടങ്ങളിൽ വ്യാപിച്ചുകിടക്കുന്നതാണ് വിതരണ കണ്ണി.
Keywords: Youth, Arrest, Fake, Mangalore, Police, Rajasthan, Karnataka, News, Youth arrested for selling Drugs in the name of Prasada. < !- START disable copy paste -->
Powered by Info News For You

Comments
Post a Comment