കീം എന്‍ട്രന്‍സില്‍ റാങ്കിന്‍ തിളക്കത്തില്‍ ഇബ്രാഹിം സുഹൈല്‍
കാസര്‍കോട് (www.evisionnews.co): കീം എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷയില്‍ കാസര്‍കോട് ജില്ലയ്ക്ക് അഭിമാനമായി ഇബ്രാഹിം സുഹൈല്‍ ഹാരിസ്. സംസ്ഥാന തലത്തില്‍ ആറാം റാങ്ക് നേടിയാണ് ബെണ്ടിച്ചാലിലെ ഇബ്രാഹിം സുഹൈല്‍ ജില്ലയ്ക്ക് അഭിമാനമായത്. സിബിഎസ്ഇ സിലബസില്‍ പ്ലസ്ടു സയന്‍സില്‍ ഈ മിടുക്കന്‍ 98 ശതമാനം മാര്‍ക്ക് നേടിയിരുന്നു. കോട്ടയം സെന്റ് ആന്റണി പബ്ലിക് സ്‌കൂളിലായിരുന്നു പ്ലസ്ടു പഠനം. പത്താംതരം പൂര്‍ത്തിയാക്കിയത് കോളിയടുക്കം അപ്‌സരം പബ്ലിക് സ്‌കൂളില്‍ നിന്നുമാണ്.
Powered by Info News For You
ലക്ഷക്കണക്കിന് പേര്‍ എഴുതിയ ജെഇഇമെയില്‍ ദേശീയ തലത്തില്‍ 960-ാം റാങ്ക് സുഹൈല്‍ കരസ്ഥമാക്കിയിട്ടുണ്ട്. ബെണ്ടിച്ചാലിലെ എംഎ ഹാരിസിന്റെയും സമീറയുടെയും മകനാണ്. സഹോദരന്‍ അബ്ദുല്‍ ശുഹൈബ് സി.എ ഇന്റേണല്‍ ഷിപ്പ് ചെയ്തുകൊണ്ടിരിക്കുന്നു. മുഹമ്മദ് ഷാവേസ് (എട്ടാംതരം), ഫാത്തിമ സല്‍മ (മൂന്നാംതരം) എന്നിവരും സഹോദരങ്ങളാണ്.
Powered by Info News For You

Comments
Post a Comment