കതിരൂര്‍ ബോംബ് സ്‌ഫോടനം: കണ്ണ് തകര്‍ന്ന സിപിഎം പ്രവര്‍ത്തകന്റെ അറസ്റ്റ് രേഖപ്പെടുത്തി

കണ്ണൂര്‍: (www.kvartha.com 08.09.2020) ബോംബ് നിര്‍മാണത്തിനിടെ കണ്ണ് തകര്‍ന്ന സിപിഎം പ്രവര്‍ത്തകനെതിരെ പൊലീസ് കേസെടുത്തു.  ബോംബിന്റെ ചീളുകള്‍ തെറിച്ച് ഇരു കണ്ണുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ ഇയാളെ കോഴിക്കോട് കണ്ണാശുപത്രിയില്‍ നിന്നും വിദഗ്ദ്ധ പരിശോധനയ്ക്കായി കോയമ്പത്തൂരിലേക്ക് കൊണ്ടു പോകാന്‍ ഒരുങ്ങുന്നതിനിടെയാണ് അറസ്റ്റു ചെയ്തത്. സിപിഎം പ്രവര്‍ത്തകനായ സജിലേഷ് ആണ് അറസ്റ്റിലായത്. സ്ഥലത്ത് നിന്ന് ലഭിച്ച മൊബൈല്‍ ഫോണ്‍ പൊലീസ് വിദഗ്ധ പരിശോധനക്കയച്ചിട്ടുണ്ട്. ഇതിനിടെ  ബോംബ് നിര്‍മാണത്തില്‍ എ എന്‍ ഷംസീര്‍ എംഎല്‍എയ്ക്ക് പങ്കുണ്ടെന്ന് സ്ഥലം സന്ദര്‍ശിച്ച കെ സുധാകരന്‍ എം പി ആവശ്യപ്പെട്ടു.

പൊന്ന്യത്ത് ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ചുണ്ടങ്ങാപ്പൊയില്‍ സ്വദേശി സജിലേഷിന്റെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്.
ആര്‍ എസ് എസ് നേതാവ്. കതിരൂര്‍ മനോജ് വധക്കേസിലും സജിലേഷ് പ്രതിയാണ്. ചികിത്സയിലുള്ള അഴിയൂര്‍ സ്വദേശികളായ എം റമീഷ്, ധീരജ് എന്നിവരുടെ അറസ്റ്റും ഉടന്‍ രേഖപ്പെടുത്തുമെന്ന് കതിരൂര്‍ പൊലസ് അറിയിച്ചു.

Kannur, News, Kerala, CPM, Arrest, Police, Injured, Treatment, Kadirur bomb blast: CPM activist arrested

പൊന്ന്യം സ്വദേശി അശ്വന്തിനെ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. ബോംബ് നിര്‍മാണത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. സ്ഫോടനമുണ്ടായ സ്ഥലത്ത് നിന്ന് ലഭിച്ച മൊബൈല്‍ ഫോണ്‍ വിദഗ്ദ പരിശോധനക്കായി അയച്ചിരിക്കുകയാണ്. കെ സുധാകരന്‍ എംപിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ സ്ഥലം സന്ദര്‍ശിച്ചു.

Keywords: Kannur, News, Kerala, CPM, Arrest, Police, Injured, Treatment, Kadirur bomb blast: CPM activist arrested 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?