'ഞാന്‍ സ്വതന്ത്രനായിരിക്കുന്നു'; ശ്രീശാന്തിന്റെ വിലക്കു നീങ്ങി, ഭാവി കാര്യങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും
കൊച്ചി: (https://ift.tt/2FiqA6o) ഇന്ത്യന്‍ പേസര്‍ എസ് ശ്രീശാന്തിന് ക്രിക്കറ്റില്‍ ഏര്‍പ്പെടുത്തിയ വിലക്ക് അവസാനിച്ചു. ഏഴ് വര്‍ഷത്തെ വിലക്കാണ് അവസാനിച്ചത്. 'ഇന്നു ഞാന്‍ സ്വതന്ത്രനായിരിക്കുന്നു. കൂട്ടില്‍നിന്നു തുറന്നുവിട്ട ഒരു പക്ഷിയെപ്പോലെ' ക്രിക്കറ്റില്‍നിന്നുള്ള ഏഴു വര്‍ഷത്തെ വിലക്ക് നീങ്ങിയതിനെക്കുറിച്ച് എസ് ശ്രീശാന്തിന്റെ വാക്കുകള്‍.
ഇനി മുതല്‍ ശ്രീശാന്തിന് ക്രിക്കറ്റ് കളിക്കാന്‍ വിലക്കില്ല. ഫിറ്റ്‌നസ് തെളിയിച്ചാലുടന്‍ കേരള രഞ്ജി ക്രിക്കറ്റ് ടീമിന്റെ വാതിലുകള്‍ ഈ മുന്‍ ഇന്ത്യന്‍ പേസ് ബോളറെ കാത്തിരിക്കുന്നു
ഇന്ത്യയില്‍ ആഭ്യന്തര ക്രിക്കറ്റ് ഇപ്പോഴത്തെ സ്ഥിതിയില്‍ ആരംഭിക്കുന്നില്ലെങ്കില്‍ വിദേശത്തു കളിക്കാന്‍ അനുവദിക്കണമെന്നു ബി സി സി ഐയോട് അഭ്യര്‍ഥിക്കാനിരിക്കുകയാണ് ഈ മുപ്പത്തിയേഴുകാരന്‍. തന്റെ തീരുമാനങ്ങള്‍ ശ്രീശാന്ത് കൊച്ചിയില്‍ പ്രഖ്യാപിക്കും.
'ഈ ദിവസത്തിനായി എണ്ണിക്കഴിയുകയായിരുന്നു ഞാന്‍. എന്നാല്‍, കോവിഡ് മൂലം സാഹചര്യങ്ങള്‍ മാറി. വിരമിക്കല്‍പോലും ഒരു ഘട്ടത്തില്‍ ഞാന്‍ ആലോചിച്ചു. എന്നാല്‍ ഇത്രയും കാലം കാത്തിരുന്നിട്ട് ഇപ്പോഴതു ചെയ്യുന്നത് നീതിയല്ലെന്നു തോന്നി'ശ്രീശാന്ത് പറഞ്ഞു.
I’m completely free of any charges nd anything nd now gonna represent the sport I love the most.will give my very best to every ball I ball even it’s just practice.just have another 5 to 7 years max to give it all I’ve got nd I will give the very best to any team I play
— Sreesanth (@sreesanth36) September 10, 2020
ശ്രീശാന്ത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാനു വേണ്ടി കളിച്ചു കൊണ്ടിരിക്കെ ഒത്തുകളി ആരോപണം നേരിട്ടത്തിനെ തുടര്‍ന്നാണ് ബി സി സി ഐ താരത്തിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്.
താരം ഇന്ത്യക്കായി ടെസ്റ്റില്‍ 87 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. 211 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള ശ്രീശാന്ത് 2007ല്‍ ടി20യിലും 2011ല്‍ ഏകദിനത്തിലും ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീം അംഗമായിരുന്നു.
Keywords: News, Kerala, Kochi, Sports, Sreeshanth, Ban, Cricket, BCCI, IPL, 'I'm Completely Free': S Sreesanth's Spot-Fixing Ban Ends
Powered by Info News For You

Comments
Post a Comment