ചാനൽ ചർച്ചയിൽ കൊല്ലപ്പെട്ട യുവാക്കളെ അപമാനിച്ചതായി ആരോപിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എം പി യുടെ വസതിയിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തി

കാഞ്ഞങ്ങാട്: (www.kasaragodvartha.com 04.09.2020) മനോരമ ചാനൽ ചർച്ചയിൽ തിരുവനന്തപുരം വെഞ്ഞാറമൂട് കൊല്ലപ്പെട്ട പാർട്ടി പ്രവർത്തകരെ അപമാനിച്ച എം പി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് എം പി രാജ്മോഹൻ ഉണ്ണിത്താന്റെ വസതിയിലേക്ക് ഡിവൈഎഫ്ഐ പ്രവർത്തകർ മാർച്ച് നടത്തി.

Kerala, News, Kanhangad, Rajmohan Unnithan, MP, March, DYFI, Worker, Police, House, Meet, DYFI marches on Rajmohan Unnithan MP's residence alleging insult to youth killed in channel discussion.

കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരുപത്തിയഞ്ചോളം വരുന്ന ഡിവൈഎഫ്ഐ പ്രവർത്തകരാണ് വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണിയോടെ പ്രകടനവുമായി എം പി യുടെ കാഞ്ഞങ്ങാട് ഐങ്ങോത്തുള്ള വസതിയിലേക്ക് എത്തിയത്. വസതിക്ക് മുന്നിൽ വെച്ച് ഹോസ്ദുർഗ് എസ് ഐ സിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മാർച്ച് തടഞ്ഞു.

ഡിവൈഎഫ്ഐ ജില്ലാ പ്രസിഡണ്ട് പി കെ നിഷാന്ത് മാർച്ച് ഉദ്ഘാടനം ചെയ്തു.

Keywords: Kerala, News, Kanhangad, Rajmohan Unnithan, MP, March, DYFI, Worker, Police, House, Meet,  DYFI marches on Rajmohan Unnithan MP's residence alleging insult to youth killed in channel discussion.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?