പിബി അബ്ദുല്‍ റസാഖ് ചിരിറ്റി ട്രസ്റ്റ്: ലോഗോ പ്രകാശനം ചെയ്തു

കാസര്‍കോട് (www.evisionnews.co): മഞ്ചേശ്വരം മുന്‍ എംഎല്‍എയും സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ മേഖലയിലെ നിറസാന്നിധ്യവുമായിരുന്ന പിബി അബ്ദുല്‍ റസാഖിന്റെ സ്മരണാര്‍ത്ഥം കാസര്‍കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതിന് രൂപംനല്‍കിയ ചാരിറ്റി ട്രസ്റ്റിന്റെ ലോഗോ പ്രകാശനം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാന്‍ ഷഫീഖ് റസാഖിന് കൈമാറി നിര്‍വഹിച്ചു. 
 
പികെ കുഞ്ഞാലിക്കുട്ടി എംപി, മഞ്ചേശ്വരം പഞ്ചായത്ത് ആക്ടിംഗ് പ്രസിന്റ് എംഎ മക്കാര്‍ മാസ്റ്റര്‍, ഖാദര്‍ ബദ്രിയ, മജീദ് സന്തോഷ് നഗര്‍ സംബന്ധിച്ചു. ജീവകാരുണ്യമേഖലയില്‍ ഒട്ടേറെ സംഭാവനകള്‍ നല്‍കിയ നിരവധി മതസ്ഥാപനങ്ങളുടെ അമരക്കാരനായിരുന്ന പിബി അബ്ദുല്‍ റസാഖിന്റെ രണ്ടാം ചരമ വാര്‍ഷികമായ ഒക്ടോബര്‍ 20ന് ട്രസ്റ്റിന്റെ പ്രവര്‍ത്തനം തുടങ്ങുമെന്ന് ഷഫീഖ് റസാഖ് പറഞ്ഞു.






Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?