വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണം; കലാഭവന്‍ സോബിക്ക് വീണ്ടും നുണപരിശോധന, ചില കാര്യങ്ങളില്‍ കൂടി വ്യക്തത വരാനുണ്ടെന്ന് സിബിഐ
തിരുവനന്തപുരം: (https://ift.tt/3mUGBA5) വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണത്തില്‍ കലാഭവന്‍ സോബിക്ക് വീണ്ടും നുണപരിശോധന. ചില കാര്യങ്ങളില്‍ കൂടി വ്യക്തത വരാനുണ്ടെന്ന് സിബിഐ അറിയിച്ചു. ചൊവ്വാഴ്ച വീണ്ടും ഹാജരാകാന്‍ സോബിക്ക് നോട്ടീസ് നല്‍കി. ശനിയാഴ്ച സോബിക്ക് നുണപരിശോധന നടത്തിയിരുന്നു.
അപകടത്തിനു സാക്ഷിയെന്നവകാശപ്പെടുന്ന കലാഭവന്‍ സോബിയെ കൂടാതെ ബാലഭാസ്‌കറിന്റെ ഡ്രൈവര്‍ അര്‍ജുന്‍, സുഹൃത്തുക്കളായ പ്രകാശന്‍ തമ്പി, വിഷ്ണു സോമസുന്ദരം എന്നിവരുടെ നുണപരിശോധനയാണു ശനിയാഴ്ച പൂര്‍ത്തിയാക്കിയത്. പരിശോധനാ ഫലം മുദ്രവച്ച കവറില്‍ കോടതിക്കു കൈമാറും. ബാലഭാസ്‌കര്‍ അപകടത്തില്‍പെട്ട ദിവസം തന്നെയാണ് നുണപരിശോധന നടത്തിയത്. 2019 സപ്തംബര്‍ 26നായിരുന്നു ബാലഭാസ്‌കറും കുടുംബവും അപകടത്തില്‍പെടുന്നത്. മകള്‍ അപകടസ്ഥലത്തുവെച്ചുതന്നെ മരിച്ചിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ഒക്ടോബര്‍ രണ്ടിനാണ് ബാലഭാസ്‌കര്‍ മരിക്കുന്നത്.
Powered by Info News For You

ബാലഭാസ്‌കറിനെ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന് സോബി ആവര്‍ത്തിച്ചു. കേസില്‍ സിബിഐ അന്വേഷണം ശരിയായ ദിശയിലാണെന്നും 15 ദിവസത്തിനകം നിര്‍ണായകമായ അറസ്റ്റുണ്ടാകുമെന്നും കലാഭവന്‍ സോബി കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു.
അപകടസ്ഥലത്ത് താന്‍ ദുരൂഹ സാഹചര്യത്തില്‍ സ്വര്‍ണ കള്ളക്കടത്തു കേസ് പ്രതി സരിത്തിനെ കണ്ടെന്ന കലാഭവന്‍ സോബിയുടെ മൊഴി സത്യമാണോ എന്നാണു സിബിഐ പ്രധാനമായും പരിശോധിക്കുന്നത്. കാര്‍ ഓടിച്ചിരുന്നത് ബാലഭാസ്‌കറെന്നായിരുന്നു ഡ്രൈവര്‍ അര്‍ജുന്റെ മൊഴി. എന്നാല്‍ അര്‍ജുനാണു കാര്‍ ഓടിച്ചിരുന്നത് എന്നാണു ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി അന്വേഷണ സംഘത്തെ അറിയിച്ചത്. അര്‍ജുന്റെ മൊഴി സത്യമാണോയെന്നും കണ്ടെത്തും.
പ്രകാശന്‍ തമ്പിയും വിഷ്ണു സോമസുന്ദരവും പിന്നീടു സ്വര്‍ണ കള്ളക്കടത്തു കേസില്‍ ആരോപണ വിധേയരായിരുന്നു. ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതകളില്ലെന്നായിരുന്നു ഇരുവരുടെയും മൊഴി.

Keywords: Polygraph test for Kalabhavan Sobi will conduct again,Thiruvananthapuram,News,Accidental Death,Trending,CBI,Notice,Kerala.
Powered by Info News For You

Comments
Post a Comment