ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി ജിദ്ദയില്‍ മരിച്ചു
റിയാദ്: (https://ift.tt/3kQ41Fe) പ്രവാസി മലയാളി ജിദ്ദയില്‍ മരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മലപ്പുറം കണ്ണമംഗലം എടക്കാപ്പറമ്പില്‍ സ്വദേശി പണ്ടാരപ്പെട്ടി അബ്ദുല്‍ ഖാദര്‍ മരിച്ചത്. 54 വയസായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി ജിദ്ദയിലെത്തിയ ഇദ്ദേഹം വെള്ളിയാഴ്ച രാവിലെയാണ് മരിച്ചത്. ഏറെ വര്‍ഷമായി ജിസാനിനടുത്ത് സബിയയില്‍ ബൂഫിയ നടത്തി വരികയായിരുന്നു.
പിതാവ്: പരേതനായ കുഞ്ഞാലസ്സന്‍, മാതാവ്: പാത്തുമ്മു, ഭാര്യ: ഹസീന, മക്കള്‍: വലീദ്, വര്‍ദ, വാരിസ്. ജിദ്ദ മഹ്ജര്‍ കിങ് അബ്ദുല്‍ അസീസ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം ജിദ്ദയില്‍ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Powered by Info News For You

Comments
Post a Comment