സ്കൂട്ടറിൽ ലോറിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു

കുന്താപുരം: (www.kasaragodvartha.com 03.09.2020) സ്കൂട്ടറിൽ ലോറിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. തല്ലൂർ ദേശീയപാത 66 ൽ ബുധനാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. അപകടത്തിൽ നാട്ടുകാരനായ സീതാറാം ഷെട്ടി (57) യാണ് മരിച്ചത്. നഗരത്തിലെ ശാസ്ത്രി സർക്കിളിനടുത്ത് പ്ലാസ്റ്റിക് ഉൽപന്നങ്ങൾ വിൽക്കുന്ന കടയിലാണ് ഷെട്ടി ജോലി ചെയ്തിരുന്നത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇയാളെ പിന്നിൽ നിന്ന് വന്ന ലോറി ഇടിക്കുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ ഷെട്ടി സംഭവ സ്ഥലത്തു വെച്ച് തന്നെ മരിച്ചു. 

Kerala, News, Karnataka, Accident, Lorry, Scooter, Death, Road, Job, Kundapur, Divider, Tempo Van, Police, Case, Rider loses life after lorry knocks down scooter.

അപകടം നടന്നപ്പോൾ, സീതാറാമിന്റെ വാഹനത്തിൽ ഇടിക്കുന്നത് ഒഴിവാക്കാൻ ശ്രമിച്ച ഒരു ടെമ്പോ വാൻ റോഡ് ഡിവൈഡറിൽ ഇടിച്ചു കയറി. കുന്താപുരം ട്രാഫിക് പോലീസ് സ്ഥലത്തെത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Keywords: Kerala, News, Karnataka, Accident, Lorry, Scooter, Death, Road, Job, Kundapur, Divider, Tempo Van, Police, Case,  Rider loses life after lorry knocks down scooter.

< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?