ഇന്ത്യക്കാരായ അഞ്ചുപേരെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയെന്ന് കോണ്‍ഗ്രസ് എംഎല്‍എ; ഉചിതമായ മറുപടി നല്‍കണമെന്ന് ആവശ്യം

ന്യൂഡെല്‍ഹി: (www.kvartha.com 05.09.2020) ഇന്ത്യക്കാരായ അഞ്ചുപേരെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയെന്ന് കോണ്‍ഗ്രസ് എംഎല്‍എ. അരുണാചല്‍ പ്രദേശില്‍ സുബന്‍സിരി ജില്ലയിലെ ഗോത്രവര്‍ഗക്കാരെയാണ് പീപ്പിള്‍ ലിബറേഷന്‍ ആര്‍മി പിടിച്ചു കൊണ്ടുപോയതെന്ന് എംഎല്‍എയായ നിനോങ് എറിങ് ട്വീറ്റ് ചെയ്തു. മത്സ്യബന്ധനത്തിനുപോയ അഞ്ചുപേരെയാണ് സൈന്യം തട്ടിക്കൊണ്ടുപോയത്.

തട്ടിക്കൊണ്ടുപോയവരുടെ പേരുവിവരങ്ങള്‍ ഉള്‍പ്പെടെയുള്ളവ നിനോങ് പോസ്റ്റ് ചെയ്തിട്ടുണ്ട്. തനു ബക്കര്‍, പ്രസാത് റിഗ്ലിംഗ്, നഗരു ഗിരി, ഡോഗ് തു എബിയ, ടോക് സിങ്കം എന്നിവരെയാണ് തട്ടിക്കൊണ്ടുപോയത്. അരുണാചല്‍ പ്രദേശിലെ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ അപ്പര്‍ സുബാന്‍സിരി ജില്ലയ്ക്ക് കീഴിലുള്ള സെറ 7 പ്രദേശത്ത് നിന്ന് തട്ടിക്കൊണ്ടുപോയതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ എന്നാണ് തട്ടിക്കൊണ്ടു പോയതെന്ന് വ്യക്തമാക്കിയിട്ടില്ല.

Chinese Army abducted 5 villagers from Arunachal Pradesh, claims Congress MLA Ninong Ering, New Delhi, News, Politics, China, Abducted, Twitter, Report, MLA, National.

സംഭവത്തില്‍ ചൈനയ്ക്കും സൈന്യത്തിനും ഉചിതമായ മറുപടി നല്‍കണമെന്ന് കോണ്‍ഗ്രസ് എംഎല്‍എ ആവശ്യപ്പെട്ടു. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പും സമാനമായ സംഭവം സംസ്ഥാനത്ത് നടന്നതായും അദ്ദേഹം അറിയിച്ചു. അപ്പര്‍ സുബന്‍സിരി ജില്ലയിലെ മക്മഹോന്‍ രേഖയ്ക്ക് അടുത്തുളള അസപില സെക്ടറില്‍നിന്ന് മാര്‍ച്ച് ഒന്നിന് 21കാരനായ യുവാവിനെയാണ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി തട്ടിക്കൊണ്ടുപോയതെന്ന് എംഎല്‍എ വ്യക്തമാക്കി.

കിഴക്കന്‍ ലഡാക്കിലെ പാംഗോങ്, ചുഷൂല്‍ പ്രദേശങ്ങളില്‍ ഇന്ത്യയുടെ കുന്നുകള്‍ പിടിച്ചെടുക്കാന്‍ ചൈനീസ് സൈന്യം കഴിഞ്ഞ ആഴ്ച വീണ്ടും ശ്രമം നടത്തിയതിനു പിന്നാലെയാണ് കോണ്‍ഗ്രസ് എംഎല്‍എയുടെ ആരോപണം. ജൂണ്‍ 15നു നടന്ന ഗല്‍വാന്‍ ഏറ്റുമുട്ടലിനു പിന്നാലെ അരുണാചല്‍ അതിര്‍ത്തിയില്‍ ഇന്ത്യ സേനാ സാന്നിധ്യം വര്‍ധിപ്പിച്ചതായി കഴിഞ്ഞദിവസം അധികൃതര്‍ അറിയിച്ചിരുന്നു.

Keywords: Chinese Army abducted 5 villagers from Arunachal Pradesh, claims Congress MLA Ninong Ering, New Delhi, News, Politics, China, Abducted, Twitter, Report, MLA, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?