മന്ത്രി ഇ പി ജയരാജന്റെ വീട്ടിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

കണ്ണൂര്‍: (www.kvartha.com 15.09.2020) കല്യാശേരി കീച്ചേരിയില്‍ വ്യവസായ മന്ത്രി ഇ പി ജയരാജന്റെ വസതിയിലേക്കു യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളും ലാത്തി ചാര്‍ജും നടന്നു. യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി അര്‍ജുന്‍ മാവിലാക്കണ്ടി ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

ലൈഫ് മിഷന്‍ പദ്ധതിയില്‍ നിന്നു മകന്‍ കോടികള്‍ തട്ടിയത് മന്ത്രിയുടെ അറിവോടെയാണെന്നും സംഭവത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്തു രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് യുവമോര്‍ച്ച മന്ത്രിയുടെ കീച്ചേരിയിലേക്കുള്ള വിട്ടിലേക്ക് മാര്‍ച്ച് നടത്തിയത്. ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ ഉദ്ഘാടനം ചെയ്തതിനു ശേഷമാണ് മാര്‍ച്ചിനു നേരെ പൊലീസ് ലാത്തിചാര്‍ജ് നടത്തിയത്.

Kannur, News, Kerala, Police, March, Injured, Minister, E.P Jayarajan, Yuva Morcha clashes in March at Minister EP Jayarajan's residence

Keywords: Kannur, News, Kerala, Police, March, Injured, Minister, E.P Jayarajan, Yuva Morcha clashes in March at Minister EP Jayarajan's residence


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?