വെള്ളം കോരികള്‍ക്കും വിറകുവെട്ടികള്‍ക്കും സീറ്റില്ല: ബി ജെ പിയില്‍ അതൃപ്തിയുടെ കനലെരിയുന്നു

കണ്ണൂര്‍: (www.kvartha.com 27.09.2020) പാര്‍ട്ടിക്കുവേണ്ടി ഒരു പുരുഷായസുവരെ ഹോമിച്ചവരെ കറിവേപ്പിലയാക്കി ബി ജെ പിയില്‍ പാര്‍ട്ടി പുന: സംഘടന. പാര്‍ട്ടിയിലെ പ്രമുഖരായ നേതാക്കളെ ഒഴിവാക്കികൊണ്ടു നടത്തിയ പുന: സംഘടന പരക്കെ അതൃപ്തി പരത്തിയിരിക്കുകയാണ്. വനിതാ നേതാവായ ശോഭാസുരേന്ദ്രനെ ഉള്‍പ്പെടെ വെട്ടിനിരത്തിയപ്പോള്‍ ഇന്നലെ പാര്‍ട്ടിയിലേക്ക് കാലുമാറി വന്ന എ പി അബ്ദുള്ളക്കുട്ടിക്കും ടോംവടക്കനും ചപ്രമഞ്ചല്‍ കട്ടില്‍ തന്നെ കിട്ടി. 

ബിജെപി ദേശീയ ഭാരവാഹി പട്ടികയില്‍ നിന്ന് മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരനെയടക്കം വെട്ടി നിരത്തിയത് ഏറെ വിവാദമായിരിക്കുകയാണ്. കേരളത്തിലെ ആര്‍എസ്എസിനെയും കുമ്മനത്തെയും കൃഷ്ണദാസ് പക്ഷത്തെയും അകറ്റി നിര്‍ത്തിയാണ് അഴിച്ചു പണി നടത്തിയതെന്ന ആരോപണം ഉയര്‍ന്നു കഴിഞ്ഞു. കോണ്‍ഗ്രസില്‍ നിന്ന് അടുത്ത കാലത്ത് മാത്രം പാര്‍ടിയിലെത്തിയ അബ്ദുള്ളക്കുട്ടി ദേശീയ ഉപാധ്യക്ഷനായപ്പോള്‍ ടോം വടക്കന്‍ വക്താവുമായി.

സംസ്ഥാനത്തു നിന്ന് മറ്റൊരാളും പച്ചതൊടാത്തതിനു പിന്നില്‍ കേന്ദ്രവിദേശകാര്യസഹമന്ത്രി വി മുരളീധരനാണെന്ന ആരോപണം ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ ആര്‍എസ്എസിനും പി കെ കൃഷ്ണദാസ് പക്ഷത്തിനും കനത്ത തിരിച്ചടിയായിട്ടുണ്ട് മുരളീധരന്റെ നീക്കം. കേരളത്തിലെ ആര്‍എസ്എസിന് അനഭിമതനായ ബി എല്‍ സന്തോഷ് ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറിയായി തുടരുന്നതും മുരളീധരന്‍ സഹായിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

Kerala, News, BJP, Politics, Politiicalparty, Leader, Organisation, Kummanam Rajasekharan, A.P Abdullakutty, V.Muraleedaran, K. Surendran, Party reorganization in BJP without prominent leaders; Dissatisfaction among leaders.

സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്ന ശോഭ സുരേന്ദ്രനും രക്ഷയില്ലാത്ത അവസ്ഥയാണ്. കെ സുരേന്ദ്രന്‍ പ്രസിഡണ്ടായതിന് ശേഷം ചാനല്‍ ചര്‍ച്ചയില്‍ നിന്നുപോലും ശോഭ വിട്ടുനില്‍ക്കുകയാണ്. മിസോറാമില്‍ നിന്ന് മടങ്ങിയ കുമ്മനത്തിന് ദേശീയ ഭാരവാഹി പട്ടികയിലെങ്കിലും ഇടംകൊടുക്കുമെന്ന് ആര്‍എസ്എസ് പ്രതീക്ഷിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ ജയിച്ചാലും തോറ്റാലും കേന്ദ്രത്തില്‍ മന്ത്രിയാക്കാമെന്ന് പറഞ്ഞാണ് ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് കുമ്മനത്തെ കൊണ്ടുവന്നതെന്നാണ് സൂചന. ഒടുവില്‍ കടിച്ചതും പിടിച്ചതുമില്ലാത്ത അവസ്ഥയായിട്ടുണ്ട്. ബി ജെ പി സംസ്ഥാന പ്രസിഡണ്ടായി കെ സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷനായി സ്ഥാനമേറ്റതു മുതല്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം സംഘടനാപ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്.



Keywords: Kerala, News, BJP, Politics, Politiicalparty, Leader, Organisation, Kummanam Rajasekharan, A.P Abdullakutty, V.Muraleedaran, K. Surendran, Party reorganization in BJP without prominent leaders; Dissatisfaction among leaders.

< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?