നവജാത ശിശുവിന്റെ മൃതദേഹം അഞ്ച് ദിവസം മോര്‍ച്ചറിയിലെ ഫ്രീസറില്‍; മറന്നുപോയെന്ന് ജീവനക്കാര്‍
ഇന്‍ഡോര്‍: (https://ift.tt/2FIkoo9) ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നവജാത ശിശു മരിച്ചതിന് ശേഷം ആശുപത്രി അധികൃതരുടെ അനാസ്ഥ കാരണം മോര്‍ച്ചറിയില്‍ വെച്ചത് അഞ്ച് ദിവസം. മധ്യപ്രദേശിലെ ഇന്‍ഡോറിലുള്ള മഹാരാജ യശ്വന്ത്‌റാവു ആശുപത്രിയിലാണ് സംഭവം.
സെപ്റ്റംബര്‍ 11ന് അവശതയോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞ് അന്ന് തന്നെ മരിച്ചു. കുഞ്ഞിന്റെ മൃതദേഹം സെപ്റ്റംബര്‍ 12നാണ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയത്. എന്നാല്‍ മൃതദേഹം മോര്‍ച്ചറിയിലെ ഫ്രീസറില്‍ സൂക്ഷിച്ച വിവരം ആശുപത്രി ജീവനക്കാര്‍ മറന്നുപോകുകയായിരുന്നു.
ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നവജാത ശിശുവിനെ ഒരു സാമൂഹ്യ പ്രവര്‍ത്തകനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് കുട്ടിമരിച്ച വിവരം പിറ്റേ ദിവസം ചീഫ് മെഡിക്കല്‍ ഒഫീസര്‍ പോലീസില്‍ വിളിച്ച് അറിയിച്ചിരുന്നു. എന്നാല്‍ പോലീസ് ഇക്കാര്യത്തെക്കുറിച്ച് ഓര്‍മിക്കുന്നത് സെപ്റ്റംബര്‍ 16ന്. അപ്പോഴേക്കും കുട്ടിയുടെ മൃതദേഹം ആശുപത്രിയില്‍ സൂക്ഷിക്കാന്‍ തുടങ്ങിയിട്ട് അഞ്ച് ദിവസം ആയിരുന്നു.
Keywords: News, National, India, Madya Pradesh, Indore, Hospital, Mortuary, Dead Body, Infant, Police, Baby's Body Left In Indore Mortuary For 5 Days, Staff Allegedly Forgot
Powered by Info News For You

Comments
Post a Comment