തെലുങ്ക് സീരിയല്‍ നടി താമസസ്ഥലത്തെ ഫ്‌ളാറ്റില്‍ ആത്മഹത്യ ചെയ്ത നിലയില്‍
ഹൈദരാബാദ്: (https://ift.tt/3ig9a8v) മനസു മമത എന്ന പ്രശസ്ത തെലുങ്ക് സീരിയലില്‍ അഭിനയിച്ച് കൊണ്ടിരിക്കുന്ന നടി ശ്രാവണി ആത്മഹത്യ ചെയ്ത നിലയില്‍. ഹൈദരാബാദിലെ മഥുര നഗറിലുള്ള ഫ്‌ളാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. ഫ്‌ളാറ്റിലെ സീലിങ് ഫാനില് തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. നടിയെ അന്വേഷിച്ചു മുറിയിലെത്തിയ കുടുംബാംഗങ്ങളാണ് സംഭവം കണ്ടത്.
എത്രയും വേഗത്തില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തിയ ഉടനെ ഡോക്ടര്മാര്‍ മരണം സ്ഥിരീകരിച്ചു. അതേസമയം സീരിയല്‍ നടനാണ് ശ്രാവണിയുടെ മരണത്തിന് ഉത്തരവാദിയെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് മരണം സംഭവിച്ചതെന്ന് പോലീസ് സംശയിക്കുന്നു. എന്താണ് മരണ കാരണം എന്ന് വ്യക്തമല്ല. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. അതേസമയം, നടിയുടെ കുടുംബം നല്‍കിയ പരാതിയില്‍ സീരിയല്‍ നടന്‍ ദേവരാജ് റെഡ്ഡിയെ കുറിച്ച് ആരോപണമുണ്ട്.
ദേവരാജ് റെഡ്ഡിയുടെ ഉപദ്രവത്തെത്തുടര്‍ന്ന് ജീവിതം അവസാനിപ്പിക്കാന്‍ ശ്രാവണി തീരുമാനിച്ചതായി ടിവി 9 തെലുങ്കിലെ ഒരു റിപ്പോര്‍ട്ട് പറയുന്നു. ദേവരാജ് ശ്രാവണിയെ ഉപദ്രവിച്ചതായും ആ നീരസത്തില്‍ നിന്നാണ് അവര്‍ ആത്മഹത്യ ചെയ്തതെന്നും പറയപ്പെടുന്നു.
ദേവരാജ് റെഡ്ഡിയുടെ പീഡനം സഹിക്കവയ്യാതെയാണ് ശ്രാവണി ആത്മഹത്യ ചെയ്തതെന്ന് കുടുംബം കരുതുന്നു. എല്ലാ വശവും പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. ദേവരാജ് റെഡ്ഡിയെ പോലീസ് ചോദ്യം ചെയ്‌തേക്കും. ശ്രാവണയുടെ ഫേണ്‍കോളുകളും പോലീസ് പരിശോധിക്കുന്നുണ്ട്. ദേവരാജുമായുള്ള ബന്ധവും അന്വേഷണ വിധേയമാക്കുമെന്ന് പോലീസ് അറിയിച്ചു.
എപ് സര്‍നഗര്‍ പോലീസാണ് കേസ് അന്വേഷിക്കുന്നത്. കുറ്റവാളിയെ കണ്ടെത്തി തക്കതായ ശിക്ഷ നല്‍കണമെന്ന് ശ്രാവണിയുടെ സഹോദരന്‍ ആവശ്യപ്പെട്ടു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടിത്തിന് വേണ്ടി ഉസ്മാനിയ ആശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞ എട്ട് വര്‍ഷമായി തെലുങ്ക് സീരിയലുകളില്‍ സജീവമാണ് ശ്രാവണി. സ്റ്റാര്‍ മായിലെ മൗന രാഗം ഉള്‍പ്പെടെയുള്ള ഹിറ്റ് സീരിയലുകളില്‍ വേഷമിട്ടിരുന്നു. ഇപ്പോള്‍ ഇടിവി സംപ്രേഷണം ചെയ്യുന്ന മനസു മമത എന്ന സീരിയലിലാണ് അഭിനയിക്കുന്നത്.
Keywords: News, National, India, Telugu, Hyderabad, Serial, Actress, Suicide, Death, Hospital, Dead Body, Obituary, Telugu TV actress Sravani of Manasu Mamata fame founded dead
Powered by Info News For You

Comments
Post a Comment