കാസര്‍കോട് വീണ്ടും കോവിഡ് മരണം: മരിച്ചത് കോഴിക്കോട് ചികിത്സയിലായിരുന്ന ബേക്കല്‍ സ്വദേശി

കാസര്‍കോട് (www.evisionnews.co): കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. ബേക്കല്‍ കുന്ന് സ്വദേശി മര്‍ഹാ മഹലിലെ മുനവര്‍ റഹ്മാന്‍ (22) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രക്താര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ആഗസ്ത് 18നാണ് യുവാവിന് കോവിഡ് സ്ഥിരീകരിച്ചത്. ന്യൂമോണിയയും ബാധിച്ചിരുന്നു. രണ്ടുദിവസമായി അസുഖം മൂര്‍ഛിച്ച അവസ്ഥയിലായിരുന്നു. ശനിയാഴ്ച രാവിലെയാണ് മരണം. ബേക്കലിലെ അബ്ദുല്‍ മുനീറിന്റെയും സാഹിറയുടേയും മകനാണ്. കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് ബേക്കല്‍ ഇല്യാസ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ സംസ്‌കാരം നടക്കും.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?