കോവിഡിനെ നിസാരമായി കാണരുത്, ജാഗ്രത കുറഞ്ഞാല്‍ മരണനിരക്ക് ഉയരും: മന്ത്രി കെ കെ ശൈലജ

തിരുവനന്തപുരം: (www.kvartha.com 27.09.2020) കോവിഡ് 19നെ നിസാരമായി കാണരുതെന്നും സംസ്ഥാനത്ത് വരും ദിവസങ്ങള്‍ നിര്‍ണായകമാണെന്നും ആരോഗ്യ മന്ത്രി കെ കെ ശൈലജ. കേരളം ഒരു ഘട്ടത്തില്‍ കോവിഡ് പ്രതിരോധത്തില്‍ ഏറെ മുന്നോട്ട് പോയിരുന്നു. എന്നാല്‍ അതിനിടെ ഉണ്ടാകാന്‍ പാടില്ലാത്ത തരത്തില്‍ ചില അനുസരണക്കേടുകള്‍ കോവിഡ് പ്രതിരോധത്തില്‍ ഉണ്ടായി എന്നും മന്ത്രി പറഞ്ഞു. 

കേരളത്തില്‍ കോവിഡ് ജാഗ്രത കുറഞ്ഞാല്‍ മരണനിരക്ക് ഉയരും, പ്രായമായവരിലേക്ക് രോഗം പകരുന്നത് അപകടകരമാണെന്നും മന്ത്രി വ്യക്തമാക്കി. കോവിഡിന്റെ രണ്ടാം തരംഗമാണ് ലോകത്ത് നടക്കുന്നത്. പലരാജ്യങ്ങളും വീണ്ടും ലോക്ഡൗണിലേക്ക് കടന്നിരിക്കുന്നു, പ്രതിരോധ മരുന്ന് കണ്ടുപിടിക്കുന്നതുവരെ വെല്ലുവിളി തുടരുമെന്നും മന്ത്രി പറഞ്ഞു. 

Thiruvananthapuram, News, Kerala, Minister, KK Shailaja, COVID-19, Trending, Health, Health Minister KK Shailaja on covid in Kerala

സംസ്ഥാനങ്ങളെക്കാള്‍ ജാഗ്രത കൂടുതല്‍ കേരളത്തില്‍ വേണം. ചെറുപ്പക്കാരിലും കോവിഡ് മരണ കാരണമാകുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. വീണ്ടും പൂര്‍ണ അടച്ചു പൂട്ടല്‍ ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കാനാണ് സംസ്ഥാനം ശ്രമിക്കുന്നത്. എന്നാല്‍ ജനങ്ങള്‍ ഒരു രീതിയിലും സഹകരിച്ചില്ലെങ്കില്‍ മറ്റ് വഴികള്‍ ഇല്ലാതെ വരുമെന്നും മന്ത്രി കെ കെ ശൈലജ വ്യക്തമാക്കി.

Keywords: Thiruvananthapuram, News, Kerala, Minister, KK Shailaja, COVID-19, Trending, Health, Health Minister KK Shailaja on covid in Kerala


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?