തെളിവുകളടങ്ങിയ പെന്‍ ഡ്രൈവും മൊബൈല്‍ ഫോണും അമ്മയെ ഏല്‍പ്പിച്ചു; ഭാര്യയുടെ പരപുരുഷ ബന്ധത്തില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു, ബന്ധുക്കളുടെ പരാതിയില്‍ യുവതിക്ക് എതിരെ എഫ്‌ഐആര്‍

അഹമ്മദാബാദ്: (https://ift.tt/2G5jUID) ഭാര്യയുടെ പരപുരുഷ ബന്ധത്തില്‍ മനംനൊന്ത് മുപ്പത്തിയൊന്നുകാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭാര്യയ്‌ക്കെതിരെ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഭാര്യയുടെ മറ്റൊരാളുമായുള്ള ബന്ധമാണ് ഭര്‍ത്താവിന്റെ ആത്മഹത്യയിലേക്ക് നയിച്ചത് എന്ന ഭര്‍ത്താവിന്റെ ബന്ധുക്കളുടെ പരാതിയിലാണ് എഫ്‌ഐആര്‍. അഹമ്മദാബാദിലാണ് സംഭവങ്ങള്‍ നടന്നത്. 

ഭരത് എന്ന യുവാവിന്റെ മരണത്തില്‍ മാതാവായ ഗൗരി മാരു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഭരതിന്റെ ഭാര്യയായ ദക്ഷയ്‌ക്കെതിരെ കേസെടുത്തത്. മരുമകള്‍ക്ക് മറ്റൊരാളുമായുണ്ടായ അടുപ്പത്തില്‍ മനംനൊന്താണ് മകന്‍ ജീവനൊടുക്കിയതെന്നും ഇവര്‍ക്കും കാമുകനുമെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പരാതി.

ഗൗരി നല്‍കിയ പരാതി അനുസരിച്ച് ഇവരുടെ മരുമകള്‍ ദക്ഷ രണ്ടര മാസം മുന്‍പ് തന്നെ കുഞ്ഞുമൊത്ത് സ്വന്തം വീട്ടിലേക്ക് മടങ്ങിയിരുന്നു. ഇതിനു ശേഷം ഭരത് കടുത്ത വിഷാദത്തിലായിരുന്നു. വീട്ടുകാരോട് പോലും സംസാരിക്കുന്നത് കുറഞ്ഞു. തുടര്‍ന്ന് ഇക്കഴിഞ്ഞ സെപ്റ്റംബര്‍ എട്ടിന് ഇയാളെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണവിവരം അറിയിച്ചെങ്കിലും അന്ത്യകര്‍മ്മങ്ങളില്‍ പോലും പങ്കെടുക്കാന്‍ ഭാര്യ വിസമ്മതിച്ചു എന്നും ഇവര്‍ ആരോപിക്കുന്നു.

News, National, India, Ahmedabad, Death, Obituary, Police, Case, FIR, Wife, Mother, Funeral, Love, After man dies by suicide, FIR filed against his wife


മരിക്കുന്നതിന് തലേദിവസം ഭരത് ഒരു പെന്‍ ഡ്രൈവും മൊബൈല്‍ ഫോണും അമ്മയെ ഏല്‍പ്പിച്ചിരുന്നു. ഇത് സഹോദരന് നല്‍കണമെന്ന് അറിയിച്ചു കൊണ്ടായിരുന്നു നല്‍കിയത്. ഇയാളുടെ മരണാനന്തര ചടങ്ങുകളൊക്കെ പൂര്‍ത്തിയായ ശേഷം അമ്മ ഇത് മൂത്ത മകനെ ഏല്‍പ്പിച്ചു. ഇയാള്‍ നടത്തിയ പരിശോധനയില്‍ ദക്ഷയും കാലു മഖ്വാന എന്ന ദക്ഷയുടെ കൂട്ടുകാരനും തമ്മിലുള്ള സംഭാഷണങ്ങളായിരുന്നു പെന്‍ ഡ്രൈവിലുണ്ടായിരുന്നത്. 

ഒരേ സൊസൈറ്റിയില്‍ തന്നെ കഴിഞ്ഞിരുന്ന ഇവര്‍ തമ്മിലുള്ള ബന്ധമാണ് യുവാവിനെ മരണത്തിലേക്ക് നയിച്ചത്. ഇവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാകുറ്റത്തിന് കേസെടുക്കണമെന്നായിരുന്നു മരിച്ച യുവാവിന്റെ മാതാവിന്റെ പരാതി. 

സംഭാഷണങ്ങളില്‍ നിന്നും ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്ന് വ്യക്തമായെന്നും പെന്‍ ഡ്രൈവും രണ്ട് മൊബൈല്‍ ഫോണുകളും തെളിവിനായി എടുത്തിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് കാലുവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. യുവതിയെയും ഉടന്‍തന്നെ കസ്റ്റഡിയില്‍ എടുക്കാനാണ് തീരുമാനം.

Keywords: News, National, India, Ahmedabad, Death, Obituary, Police, Case, FIR, Wife, Mother, Funeral, Love, After man dies by suicide, FIR filed against his wife

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?