കഞ്ചാവ് വില്‍പ്പനക്കാരുടെ അഞ്ചംഗ സംഘം വീരാജ്‌പേട്ടയില്‍ പിടിയില്‍

ഇരിട്ടി: (www.kvartha.com 09.09.2020) കര്‍ണാടകയില്‍ കഞ്ചാവ് വില്‍പ്പനക്കിടെ മൂന്നരകിലോ കഞ്ചാവുമായി അഞ്ചംഗ സംഘത്തെ വീരാജ്‌പേട്ട പൊലീസ് അറസ്റ്റ് ചെയ്തു. മൈസൂര്‍, വീരാജ്‌പേട്ട സ്വദേശികളായ എം ബി മുദാഷിര്‍ അഹമ്മദ്, മുഹമ്മദ് ഫറോഖ്, അരുണ്‍ മനു, എ എസ് മഹേഷ്, പി എസ് റഫീഖ് എന്നിവരെയാണ് വീരാജ്‌പേട്ട സബ് ഡിവിഷണല്‍ ഡി വൈ എസ് പി സി ടി ജയകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് പിടികൂടി അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും ഒരു ലക്ഷത്തോളം വില വരുന്ന മൂന്നുകിലോ 361 ഗ്രാം കഞ്ചാവും ഇവര്‍ സഞ്ചരിച്ച മാരുതി സുസൂക്കി കാറും പൊലീസ് പിടിച്ചെടുത്തു.

കര്‍ണാടകയില്‍ മയക്കുമരുന്ന് വിവാദം നടക്കുകയും സിനിമാനടികള്‍ അടക്കം അറസ്റ്റിലാവുകയും ചെയ്ത അവസരത്തില്‍ മേഖലയിലെ മയക്കുമരുന്ന് സംഘങ്ങളെ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലൊടുവിലാണ് കഞ്ചാവ് വില്‍പ്പനക്കിടെ സംഘം പിടിയിലാകുന്നത്. ദന്തല്‍ കോളജ് ജംഗ്ഷന് സമീപം വെച്ചാണ് സംഘം പൊലീസിന്റെ പിടിയിലാകുന്നത്.

Five-member gang nabs cannabis dealers in Virajpet, Kannur, Local News, News, Arrested, Police, Crime, Criminal Case, Kerala

വീരാജ്‌പേട്ടയിലെ മൈസൂര്‍ മണ്ഡിയുടെ വിവിധ ഭാഗങ്ങളില്‍ ഇവര്‍ കഞ്ചാവ് വില്‍പ്പന നടത്തിയതായി പൊലീസ് കണ്ടെത്തി. സിറ്റി പൊലീസ് ഓഫീസര്‍ എച്ച് എസ് ഭോജപ്പ, പൊലീസ് ഉദ്യോഗസ്ഥരായ സന്തോഷ്, ലോകേഷ്, സുനില്‍, ഗിരീഷ്, രജന്‍ കുമാര്‍, ആനന്ദ്, സതീഷ്, പൊലീസ് ഡ്രൈവര്‍ യോഗേഷ് എന്നിവരും കഞ്ചാവ് പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതികളെ എന്‍ ഡി പി എസ് വകുപ്പ് പ്രകാരം കേസെടുത്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Keywords: Five-member gang nabs cannabis dealers in Virajpet, Kannur, Local News, News, Arrested, Police, Crime, Criminal Case, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?