കൊറോണ ഡ്യൂട്ടിക്കിടെ ആരോഗ്യപ്രവർത്തകരെ ആക്രമിച്ചതായി പരാതി
മംഗളുരു: (www.kasargodvartha.com 16.09.2020) കൊറോണ ഡ്യൂട്ടിക്കിടെ ആരോഗ്യപ്രവർത്തകരെ ആക്രമിച്ചതായി പരാതി. ചൊവ്വാഴ്ച ഹിരിയാഡ്കയിലെ ബെല്ലമ്പള്ളി ഗ്രാമത്തിലാണ് സംഭവം.
കൊറോണ വൈറസ് പരിശോധനയ്ക്കായി സ്രവമെടുക്കാനായി ആരോഗ്യ പ്രവർത്തകർ സുരേന്ദ്ര എന്ന വ്യക്തിയുടെ വസതി സന്ദർശിച്ചിരുന്നു. ഇയാളുടെ ഭാര്യക്ക് നേരത്തെ കോവിഡ് പോസിറ്റീവായിരുന്നു.
ജൂനിയർ വിമൻസ് ഹെൽത്ത് അസിസ്റ്റന്റ് വസന്തി എസ്, ലാബ് ടെക്നീഷ്യൻ ജ്യോതി കിരൺ, കാർ ഡ്രൈവർ സന്തോഷ് എന്നിവരും മറ്റ് രണ്ട് ആരോഗ്യ ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ള ആരോഗ്യ ഉദ്യോഗസ്ഥർ സുരേന്ദ്രയുടെ സ്രവമെടുക്കുകയും ചെയ്‌തു. എന്നിരുന്നാലും, സുരേന്ദ്ര സ്രവ പരിശോധനയിൽ എതിർപ്പ് ഉന്നയിക്കുകയും ചെയ്തു.
ആരോഗ്യ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തതായി വസന്തി നൽകിയ പരാതിയിൽ പറയുന്നു. ആരോഗ്യ ഉദ്യോഗസ്ഥർക്ക് നേരെ ഉരുക്ക് വടി ഉപയോഗിച്ചതായി ആരോഗ്യപ്രവർത്തകർ പറയുന്നു. ഉദ്യോഗസ്ഥരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. ഹിരിയാഡ്ക പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ഇത്തരം ആക്രമണങ്ങളിൽ നിന്ന് സ്വയം രക്ഷനേടാൻ ഇനിമുതൽ ഞങ്ങൾക്ക് പോലീസ് സുരക്ഷ നൽകണമെന്ന് ആരോഗ്യ പ്രവർത്തകർ ഡെപ്യൂട്ടി കമ്മീഷണറോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു.
Keywords: Karnataka, News, Mangalore, Health, Worker, Assault, Attack, Corona, Test, Treatment, Scooter, Police, Complaint, Attempted assault on health workers at Hiriadka during corona duty, complaint filed.
Powered by Info News For You

Comments
Post a Comment